NEWS UPDATE

6/recent/ticker-posts

ആർ.എസ്​.എസിന്​ കീഴിലെ ഭരണം ഫാഷിസമെന്ന്​ പഠിപ്പിച്ച കേന്ദ്ര സർവകലാശാല അധ്യാപകനെതിരെ അന്വേഷണ സമിതി

കാ​സ​ർ​കോ​ട്​: കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഇ​ൻ​റ​ർ നാ​ഷ​ന​ൽ റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ്​​ പൊ​ളി​റ്റി​ക്​​സ് ഒ​ന്നാം സെ​മ​സ്​​റ്റ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ 'ആ​ർ.​എ​സ്.​എ​സി​നു കീ​ഴി​ലു​ള്ള ഭ​ര​ണ​ത്തെ ഫാ​ഷി​സ്​​റ്റ്​ ഭ​ര​ണ​മെ​ന്ന്​' വി​ദ്യാ​ർ​ഥി​ക​ളെ പ​ഠി​പ്പി​ച്ച​താ​യ ആ​രോ​പ​ണ​ത്തെ കു​റി​ച്ച്​ അ​ന്വേ​ഷി​ക്കാ​ൻ വൈ​സ്​ ചാ​ൻ​സ​ല​ർ സ​മി​തി​യെ നി​യ​മി​ച്ചു.[www.malabarflash.com]


ആ​ർ.​എ​സ്.​എ​സിന്റെ വി​ദ്യാ​ർ​ഥി വി​ഭാ​ഗ​മാ​യ എ.​ബി.​വി.​പി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി. വൈ​സ്​ ചാ​ൻ​സ​ല​ർ ഡോ. ​എ​ച്ച്. വെ​ങ്ക​ടേ​ശ്വ​ർ​ലു നി​യ​മി​ച്ച സ​മി​തി​യി​ൽ പ്ര​ഫ. ഡോ. ​എം.​എ​സ്. ജോ​ൺ, പ്ര​ഫ. ഡോ. ​കെ.​പി. സു​രേ​ഷ്​​, പ​രീ​ക്ഷ ക​ൺ​ട്രോ​ള​ർ ഡോ. ​എം. മു​ര​ളീ​ധ​ര​ൻ ന​മ്പ്യാ​ർ എ​ന്നി​വ​രാ​ണു​ള്ള​ത്​.

എ.​ബി.​വി.​പി കേ​ന്ദ്ര സ​ർ​ക്കാ​റി​നു ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ യു.​ജി.​സി​യും വി​ഷ​യം പ​രി​ശോ​ധി​ക്കാ​ൻ വൈ​സ്​ ചാ​ൻ​സ​ല​റോ​ട്​ ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ്​ അ​റി​യു​ന്ന​ത്.

ഇ​ൻ​റ​ർ നാ​ഷ​ന​ൽ ​റി​ലേ​ഷ​ൻ​സ്​ ആ​ൻ​ഡ്​ പൊ​ളി​റ്റി​ക്സ്​ വ​കു​പ്പി​ലെ അ​സി. പ്ര​ഫ​സ​ർ ഡോ. ​ഗി​ൽ​ബ​ട്ട്​ സെ​ബാ​സ്​​റ്റ്യ​നെ​തി​രെ​യാ​ണ്​ ആ​രോ​പ​ണ​മു​ണ്ടാ​യ​ത്. 'ഫാ​ഷി​സ​വും നാ​സി​സ​വും'​ എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ക്കു​ന്ന​തി​നി​ട​യി​ലെ സ്​​ലൈ​ഡ്​ പ്ര​ദ​ർ​ശ​ന​ത്തി​ൽ സം​ഘ്​​പ​രി​വാ​ർ കു​ടും​ബ​ത്തെ ഫാ​ഷി​സ്​​റ്റ്​ എ​ന്നാ​ണ്​ പൊ​തു​വി​ൽ പ​റ​യാ​റു​ള്ള​ത്​ എ​ന്ന്​ പ​രാ​മ​ർ​ശി​ച്ചി​രു​ന്നു. ഇ​ത്​ റെ​ക്കോ​ഡി​ങ്​​ വി​ഭാ​ഗ​ത്തി​ൽ നി​ന്നും ചോ​ർ​ത്തി ന​ൽ​കി വി​വാ​ദ​മാ​ക്കു​ക​യാ​യി​രു​ന്നു​വ​ത്രെ.


സ്​​പെ​യി​നി​ൽ ജ​ന​റ​ൽ ഫ്രാ​ങ്കോ, പോ​ർ​ച്ചു​ഗ​ലി​ൽ സ​ലാ​സ​ർ, അ​ർ​ജ​ൻ​റീ​ന​യി​ൽ ജു​വാ​ൻ പെ​ര​ർ, ചി​ലി​യി​ൽ പി​നോ​ഷെ എ​ന്നി​ങ്ങ​നെ നീ​ട്ടി​യ പ​ട്ടി​ക 2014ൽ ​ന​രേ​ന്ദ്ര​​മോ​ദി​യി​ൽ എ​ത്തി നി​ർ​ത്തു​ക​യാ​യി​രു​ന്നു. മോ​ദി ഫാ​ഷി​സ്​​റ്റാ​ണെ​ന്ന്​ പ​രാ​മ​ർ​ശി​ച്ചി​ട്ടി​ല്ല.

എ​ന്നാ​ൽ അ​ധ്യാ​പ​കന്റെ ഭാ​ഗ​ത്തു​തെ​റ്റി​ല്ലെ​ന്ന നി​ല​പാ​ടാ​ണ്​ സ​ഹ അ​ധ്യാ​പ​ക​ർ​ക്കു​ള്ള​ത്. ലോ​ക രാ​ഷ്​​ട്രീ​യ​ത്തി​ൽ ഉ​യ​ർ​ന്ന എ​ല്ലാ ചി​ന്ത​ക​ളും അ​ക്കാ​ദ​മി​ക്​ മൂ​ല്യ​മു​ള്ള​താ​ണെ​ന്നും അ​വ ക്ലാ​സു​ക​ളി​ൽ ച​ർ​ച്ച​ക്ക്​ വി​ധേ​യ​മാ​ക്കാ​മെ​ന്നും അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു. സി​ല​ബ​സി​നു അ​ക​ത്തു​നി​ന്നു​ള്ള അ​ക്കാ​ദ​മി​ക യോ​ജി​പ്പു​ക​ളും വി​യോ​ജി​പ്പു​ക​ളു​മാ​കാം. അ​ത്​ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ധൈ​ഷ​ണി​ക നി​ല​വാ​രം ഉ​യ​ർ​ത്തു​മെ​ന്നും അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു.

ആ​രോ​പ​ണ വി​ധേ​യ​നാ​യ അ​ധ്യാ​പ​ക​ൻ ഗി​ൽ​ബ​ർ​ട്ട്​ സെ​ബാ​സ്​​റ്റ്യ​ൻ പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല. കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ.​ബി.​വി.​പി ഇ​ത​ര വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ അ​ധ്യാ​പ​ക​നെ​തി​രെ​യു​ള്ള ന​ട​പ​ടി​ക്കെ​തി​രെ രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Post a Comment

0 Comments