Top News

കുമ്പള ഫുട്‍ബോൾ അക്കാദമി കായിക രംഗത്ത് പുതു പ്രതീക്ഷ നൽകുന്നു: യഹ്‌യ തളങ്കര

കാസറകോട്: കായിക രംഗത്ത് ഒരുപാട് പ്രതിഭാതരൻമാരെ വാർത്തെടുത്ത കുമ്പള മൊഗ്രാൽ പ്രദേശങ്ങളിൽ നിന്നും പല പ്രതിഭകളായ ഫുട്‍ബോൾ താരങ്ങൾ ദേശീയ അന്തർ ദേശീയ ക്ലബ്ബുകൾക്കും രാജ്യത്തിനും വേണ്ടി ജെ സി അണിഞ്ഞിട്ടുണ്ട്. [www.malabarflash.com]

അത്തരത്തിൽ വളർന്ന് വരുന്നകായിക താരങ്ങൾക്ക് മതിയായ പരിശീലനം നൽകി പ്രതിഭകളായി വാർത്തെടുക്കാൻ രൂപം കൊണ്ട കുമ്പള ഫുട്ബോൾ അക്കാദമിയുടെ പ്രവർത്തനം പ്രതീക്ഷ നല്കുന്നതാണെന്ന് വാണിജ്യ പ്രമുഖനും വെൽഫിറ്റ് ഇന്റർ നാഷണൽ ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാനുമായ യഹ്‌യ തളങ്കര അഭിപ്രായപ്പെട്ടു.



കുമ്പള ഫുട്ബോൾ അക്കാദമി നടത്തുന്ന അണ്ടർ ഫോർട്ടീൻ കോച്ചിങ്ങ് ക്യാമ്പിലേക്ക് ഹാഷിർ കുമ്പളയെ ചേർത്ത് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം

കുമ്പള ഫുട്‍ബോൾ അക്കാദമി ചെയർമാൻ അഷ്‌റഫ് കർള അധ്യക്ഷത വഹിച്ചു. കൺവീനർ ബി എ റഹ്‌മാൻ ആരിക്കാടി സ്വാഗതം പറഞ്ഞു. 

നാസർ മൊഗ്രാൽ നൗഷാദ് കന്യാപ്പാടി. ഖലീൽ മാസ്റ്റർ. ഇബ്രാഹിം ബത്തേരി. അൻവർ കോളിയടുക്കം. കമറുദ്ദീൻ തളങ്ങര . മുഹമ്മദ്‌ അബ്‌കോ. ഷരീഫ് മൊഗ്രാൽ. നാസിർ ആസിഫ് ബന്നം കുളം എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post