NEWS UPDATE

6/recent/ticker-posts

പരിസ്ഥിതി സംരക്ഷണത്തിന് സൈക്കിൾ യാത്രയുമായി പ്രണവ് രാജ്

കാഞ്ഞങ്ങാട്: പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനു കേരളത്തിന്റെ സാമൂഹ്യ സംസ്കാരിക ചരിത്രങ്ങൾ കൂടുതൽ അറിയുന്നതിനുമായി കാസറകോട് നിന്നും തിരുവനന്തപുരം വരെ സൈക്കിൾ യാത്ര നടത്തുകയാണ്  കാഞ്ഞങ്ങാട് ടാലന്റ് എഡ്ജ് സ്കിൽ ഡവല പ് മെന്റ് സെന്ററിലെ ചിത്രകലാ വിദ്യാർഥിയുമായ പ്രണവ് രാജ്.[www.malabarflash.com]


ഇൻസ്റ്റ്യൂട്ട് മുന്നിൽ വെച്ച് നടന്ന യാത്രയുടെ ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെവി സുജാത ഉദ്ഘാടനം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ കെ ആർ സി തായന്നൂർ( കെ. രാമചന്ദ്രൻ) അധ്യക്ഷനായി.
പ്രശസ്ത സംഗീതജ്ഞൻ ടി പി സോമശേഖരൻ, ഹോസ്ദുർഗ് ലയൺസ് ക്ലബ്ബ് സെക്രട്ടറി വി കുഞ്ഞമ്പു, ടാലന്റ് പരിശീലക കെ.പി. അനിതകുമാരി, ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ, വി. ഗോപി, പി.രതിക, കെ. വി.രാമചന്ദ്രൻ,എന്നിവർ സംസാരിച്ചു.



യാത്രയിലുടനീളം പരിസ്ഥിതി സംരക്ഷണവു മായി ബന്ധപ്പെട്ട ജനങ്ങളുമായി ചർച്ച നടത്തിയും കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക ചരിത്രങ്ങളെക്കുറിച്ച് കൂടുതൽ അറിവ് നേടിയും 8 ദിവസം കൊണ്ട് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന രീതിയിലാണ് യാത്രയ്ക്ക് തുടക്കം കുറിച്ചത്.

തൃശ്ശൂർ സ്വദേശികളായ കെ.ആർ ബാബുരാജിന്റെ യും എൻ.എസ്. വിനിജയുടെയും മകനാണ് 21കാരനായ തൃശ്ശൂർ സ്വദേശിപ്രണവ് രാജ്. ഇത്തരം യാത്രകൾ നടത്തി മുൻപരിചയമുള്ള തന്റെ ഗുരുവും മാർഗ്ഗനിർദ്ദേശകനുമായ കെ. ആർ.സി. തായന്നൂർന്റെ സഹായത്താൽ കാഞ്ഞങ്ങാട് നിന്നും യാത്ര തുടങ്ങിയത്.

Post a Comment

0 Comments