Top News

മര്‍ദനത്തില്‍ വയോധികയുടെ തുടയെല്ല് പൊട്ടി; ഹോം നഴ്‌സ് അറസ്റ്റില്‍

ആലപ്പുഴ: ക്രൂരമായ മര്‍ദനത്തില്‍ വയോധികയുടെ തുടയെല്ല് പൊട്ടിയ സംഭവത്തില്‍ ഹോം നഴ്‌സ് അറസ്റ്റില്‍. കട്ടപ്പന സ്വദേശി ചെമ്പനാല്‍ ഫിലോമിനയാണ് അറസ്റ്റിലായത്. www.malabarflash.com]

വയോധികയ്ക്ക് വീണ് പരിക്കേറ്റുവെന്നാണ് ഫിലോമിന ബന്ധുക്കളെ അറിയിച്ചത്. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ ചെട്ടികുളങ്ങര സ്വദേശി വിജയമ്മ (78) യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



തുടയെല്ല് പൊട്ടിയിട്ടുണ്ടെന്നും വീണതിനെ തുടര്‍ന്നുണ്ടായ പരിക്കല്ല ഇതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് മകനും ഭാര്യയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഹോം നഴ്‌സ് വയോധികയെ മര്‍ദ്ദിച്ചതായി വ്യക്തമായത്. ഫെബ്രുവരി 20 നാണ് സംഭവം നടന്നത്.

വടികൊണ്ട് അടിക്കുന്നതും കുത്തുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഡൈനിങ് റൂമില്‍ അറിയാതെ മലവിസര്‍ജനം നടത്തിയതിനെ തുടര്‍ന്നാണ് ഹോം നഴ്‌സ് മര്‍ദ്ദിച്ചതെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങളടക്കം ഉള്‍പ്പെടുത്തി പോലീസിന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കട്ടപ്പന സ്വദേശിനി അറസ്റ്റിലായത്.

Post a Comment

Previous Post Next Post