Top News

പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് ടിഎ അബ്ദുള്ളയെ ലീഗ് വെട്ടിയോ?; നെല്ലിക്കുന്നിന്റെ പേര് പച്ചപേന കൊണ്ട് പിന്നീട് ചേര്‍ത്തതെന്ന് ആരോപണം; തിരുത്ത് വൈറല്‍

കാസറകോട്:  മുസ്ലീം ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് നിമിഷങ്ങള്‍ക്കുമുന്‍പ് കാസറകോട് മണ്ഡലത്തില്‍ നിന്നും ടിഇ അബ്ദുള്ളയുടെ പേര് ലീഗ് വെട്ടിയതായി ആരോപണം. ലിസ്റ്റില് പേരുണ്ടായിരുന്ന അബ്ദുള്ളയുടെ പേരുമാറ്റി പകരം അവസാന നിമിഷം എന്‍എ നെല്ലിക്കുന്നിന്റെ പേര് എഴുതിച്ചേര്‍ത്തെന്ന പ്രചരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാകുന്നത്.[www.malabarflash.com]

ഈ പ്രചരണത്തെ സാധൂകരിക്കുന്ന ഒരു തിരുത്തിയ ലിസ്റ്റും ഇപ്പോള്‍ വൈറലാകുന്നുണ്ട്. ആ ലിസ്റ്റില്‍ രണ്ട് എന്ന ക്രമനമ്പരിട്ട കാസറകോട് മണ്ഡലത്തില്‍ അബ്ദുള്ള എന്ന് അച്ചടിച്ചത് തിരുത്തി പകരം എന്‍എ നെല്ലിക്കുന്ന് എന്ന് പേന കൊണ്ട് എഴുതിച്ചേര്‍ത്തത് വ്യക്തമായി കാണാം.



അവസാന നിമിഷം നെല്ലിക്കുന്നിന് ലീഗ് ഒരവസരം കൂടി നല്‍കാന്‍ തീരുമാനിച്ചതാണോ എന്ന് കമന്റുകള്‍ ഉയരുന്നുണ്ട്. ടിഎ അബ്ദുള്ളയ്ക്കുവേണ്ടി ഉറപ്പിച്ച സീറ്റ് അവസാന നിമിഷം ആരുടെയോ സമ്മര്‍ദ്ദത്തിന് വഴങ്ങി നെല്ലിക്കുന്നിന് നല്‍കുകയായിരുന്നുവെന്ന ആക്ഷേപവും ഇപ്പോള്‍ പ്രബലമാകുകയാണ്. 

ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച 25 മണ്ഡലങ്ങളിലേയും സ്ഥാനാര്‍ഥികളുടെ പേരുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ലിസ്റ്റിലുണ്ട്. മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ അംഗങ്ങളായുള്ള കണ്ണൂരിലേയും കാഞ്ഞങ്ങാട്ടേയും വാട്ടസ്ആപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചാണ് പ്രചരണം വ്യാപകമാകുന്നത്.

Post a Comment

Previous Post Next Post