കണ്ണൂര്‍: ധര്‍മടത്ത് മത്സരിക്കാനില്ലെന്ന് കെ.സുധാകരന്‍ എം പി. കെപിസിസിയും ഹൈക്കമാന്‍ഡും തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ തനിക്ക് ജില്ലയില്‍ യുഡിഎഫ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സജീവമാകേണ്ടതിന്റെ ആവശ്യകതയുള്ളതിനാല്‍ മത്സരിക്കാനാവില്ലെന്ന് അറിയിച്ചെന്നും സുധാകരന്‍ പറഞ്ഞു.[www.malabarflash.com]
ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വുമായി ചര്‍ച്ച നടത്തിയപ്പോള്‍ അവര്‍ക്ക് ഇക്കാര്യത്തില്‍ വിമുഖതയുണ്ടെന്ന് അറിയിച്ചു. തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനുള്ള സമയം ലഭിച്ചില്ലെന്നും അദ്ദേഹം ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
പകരം ധര്‍മടത്ത് ഡിസിസി സെക്രട്ടറി സി.രഘുനാഥിനെ മത്സരിപ്പിക്കണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ ആവശ്യമെന്നും സുധാകരന്‍ പറഞ്ഞു.
Post a Comment