Top News

അയൽവാസികൾ തമ്മിൽ തർക്കം; ചെറുപുഴയിൽ ഒരാൾ വെടിയേറ്റു മരിച്ചു

ചെറുപുഴ: ചെറുപുഴ പോലീസ് സ്‌റ്റേഷൻ പരിധിയിൽ കാനംവയൽ ചേന്നാട്ടു കൊല്ലിയിൽ അയൽവാസികൾ തമ്മിൽ തർക്കം ഒരാൾ വെടിയേറ്റു മരിച്ചു. വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം. കൊങ്ങോലയിൽ ബേബി (50)യാണ് വെടിയേറ്റ് മരിച്ചത്.[www.malabarflash.com]


അയൽവാസിയായ വാടാതുരുത്തേൽ ടോമിയാണ് വെടിവെച്ചതെന്ന് സമീപവാസികൾ പറഞ്ഞു. ചെറുപുഴ സിഐ കെ. ഉണ്ണികൃഷ്ണൻ്റെ നേത്യത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ബേബിയുടെ മൃതദേഹം ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളെജിലേയ്ക്ക് മാറ്റി.

 
അയൽക്കാർ തമ്മിലുള്ള വാക്കുതർക്കത്തേ തുടർന്നാണ് വെടിവെച്ചതെന്ന് കരുതുന്നു. പ്രതിയ്ക്കായി പോലീസ് അന്വേഷണം ശക്തമാക്കി. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ലൈസൻസുള്ള തോക്കുകൾ പോലീസ് സ്റ്റേഷനുകളിൽ ഹാജരാക്കിയിരിക്കുകയാണ്. അതിനാൽ കള്ളത്തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചിരിക്കന്നതെന്നാണ് പറയപ്പെടുന്നത്.
മലയോര മേഖലയിൽ കള്ള തോക്കുകൾ വ്യാപകമാണെന്ന് പരാതി ഉയർന്നിരുന്നു. ചെറുപുഴ, പെരിങ്ങോം പോലീസ് സ്റ്റേഷൻ പരിധിയിൽ ഇതു സംബന്ധിച്ച കേസുകളും റിപ്പോർട്ട് ചെയ്തിരുന്നു.

Post a Comment

Previous Post Next Post