NEWS UPDATE

6/recent/ticker-posts

വാക്സിൻ സ്വീകരിച്ച് ദിവസങ്ങൾക്കകം ഗുജറാത്ത് മന്ത്രിക്ക് കോവിഡ്

അഹമ്മദാബാദ്: ദിവസങ്ങൾക്ക് മുമ്പ് പ്രതിരോധ വാക്സിൻ സ്വീകരിച്ച ഗുജറാത്ത് മന്ത്രി ഈശ്വർസിൻ പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചു. മാർച്ച് 13 ശനിയാഴ്ചയാണ് മന്ത്രിക്ക് വാക്സിൻ നൽകിയത്. 
കോവിഡ് സ്ഥിരീകരിച്ചെന്നും എന്നാൽ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും മന്ത്രി ട്വിറ്ററിൽ അറിയിച്ചു.[www.malabarflash.com]


കഴിഞ്ഞ ദിവസം 890 പേർക്കാണ് ഗുജറാത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കേസുകളുടെ എണ്ണം സംസ്ഥാനത്ത് 2,79,097 ആയി. 

അതേസമയം, 24 മണിക്കൂറിനിടെ രാജ്യത്ത് 24,492 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. 131 പേർ മരിക്കുകയും ചെയ്തു.

Post a Comment

0 Comments