ഉപ്പള: തുളുനാടിൻ്റെ മനം കവർന്ന് യു.ഡി.എഫ് സ്ഥാനാർഥി എ.കെ.എം അഷ്റഫ് പ്രചാരണത്തിൽ മുന്നേറുന്നു. ഞായറാഴ്ച ദിവസമായതിനാൽ മണ്ഡലത്തിലെ വിവിധ ക്രിസ്ത്യൻ ദേവാലയങ്ങൾ കേന്ദ്രീകരിച്ചാണ് സന്ദർശനം നടത്തിയത്. ഇവിടങ്ങളിലെല്ലാം പ്രാർഥനയ്ക്ക് എത്തിയ വിശ്വാസികളെ കണ്ട് വോട്ടഭ്യർഥിച്ചു.[www.malabarflash.com]
എ.കെ.എം അഷ്റഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായുള്ള പഞ്ചായത്ത് തല സ്ഥാനാർഥി പര്യടന പരിപാടി തുടങ്ങി 29 ന് അവസാനിക്കും.
വ്യാകുലമാതാ ദേവാലയം ബേള,സെൻ്റ് മോണിക്ക ചർച്ച് കുമ്പള, ഇൻഫൻ്റ് ജീസസ് ചർച്ച് മഞ്ചേശ്വരം, കളത്തൂർ ചർച്ച് എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്.തുടർന്ന് കുമ്പള പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ അസുഖബാധിതരായി വീട്ടിൽ വിശ്രമിക്കുന്ന വ്യക്തികളെയും സന്ദർശിച്ചു.
യു.ഡി.എഫ് നേതാക്കളായ ലക്ഷ്മണ പ്രഭു, തോമസ് ഡിസോസ, പോൾ ഡിസോസ, അഷ്റഫ് കൊടിയമ്മ, മാന പട്ടാളി, യൂസുഫ് ള്ളുവാർ, അസീസ് കളത്തൂർ, ബിന്ദു ബെഞ്ചമിൻ ഡിസോസ തുടങ്ങിയവർ സ്ഥാനാർഥിയോടൊപ്പം ഉണ്ടായിരുന്നു.
രാവിലെ 9.30ന് എൺമകജെ പഞ്ചായത്തിലെ പള്ളത്ത് നിന്ന് തുടങ്ങിരാത്രി ഏഴിന് ഷേണിയിൽ സമാപിക്കും. തിങ്കളാഴ്ച പൈവളിഗെ പഞ്ചായത്തിലാണ് പര്യടനം. മീഞ്ച 24, മഞ്ചേശ്വരം 25, കുമ്പള 26, പുത്തിഗെ 27, വോർക്കാടി 28, മംഗൽപാടി 29 എന്നിക്രമത്തിലാണ് വിവിധ പഞ്ചായത്തുകളിലെ പര്യടന പരിപാടികൾ.
Post a Comment