NEWS UPDATE

6/recent/ticker-posts

കുടുംബയോഗങ്ങളിൽ താരമായി കാഞ്ഞങ്ങാട്ടെ എൻ ഡി എ സ്ഥാനാർത്ഥി എം ബൽരാജ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി എം ബൽരാജ് കുടുംബയോഗങ്ങളിൽ താരമായി മാറുകയാണ് .ഞായറാഴ്ച ഉച്ചക്ക് ശേഷം മാത്രം പത്തിലധികം കുടുംബയോഗങ്ങളിലാണ് സ്ഥാനാർത്ഥി പങ്കെടുത്തത്. ഓരോ വോട്ടർമാരെയും നേരിൽ കണ്ട സന്തോഷം പങ്കുവെച്ചു.[www.malabarflash.com] 

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്രമോഡി ഓരോ മണ്ഡലങ്ങളിലും നടപ്പിലാക്കുന്ന വികസനപ്രവർത്തനങ്ങൾ യഥാസമയം കാഞ്ഞങ്ങാട് മണ്ഡലത്തിലും നടപ്പിലാക്കണമെങ്കിൽ എൻ ഡി എ സ്ഥാനാർത്ഥി വിജയിക്കേണ്ട ആവശ്യങ്ങളെക്കുറിച്ച് സംസാരിച്ചപ്പോൾ നിറഞ്ഞു കൈയ്യടിയോടെ വരവേറ്റു. 

യുവ വോട്ടർമാർ മുതൽ മുതിർന്ന വോട്ടർമാർവരെ ഒരേ ആവേശത്തിലാണ് സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ എത്തുന്നത്. ഞായറാഴ്ച രാവിലെ കാഞ്ഞങ്ങാട് നഗരസഭയിൽപ്പെട്ട വാഴുന്നോറടി, ഉപ്പിലിക്കൈ ഭാഗങ്ങളിലെ ഗൃഹ സമ്പർക്കം നടത്തിയ ശേഷം തൻ്റെ സ്ഥാപനത്തിനു രണ്ട് ജീവനക്കാരുടെ വിവാഹ ചടങ്ങിലും സജീവമായി പങ്കെടുത്തു . പുതിയകണ്ടം, പള്ളോട്ട് രാംനഗര്‍, ലക്ഷ്മി നഗര്‍, മൂലക്കണ്ടം, കാട്ടുകുളങ്ങര, ഏച്ചിക്കാനം, നെല്ലിയടുക്കം എന്നിവിടങ്ങളിലെ കുടുംബയോഗങ്ങളില്‍ സംബന്ധിച്ചു . 

നഗരസഭയിൽപ്പെട്ട വാഴുന്നോറടി, ഉപ്പിലിക്കൈ ഭാഗങ്ങളിലെ ഗൃഹ സമ്പർക്കം നടത്തിയ തൻ്റെ സ്ഥാപനത്തിനു രണ്ട് ജീവനക്കാരുടെ വിവാഹ ചടങ്ങിലും സജീവമായി പങ്കെടുത്തു. 

പുതിയകണ്ടത്ത് നടന്ന കുടുംബയോഗം മണ്ഡലം എൻ മധു ഉൽഘാടനം ചെയ്തു. ബൂത്ത് പി. സതിശൻ അധ്യക്ഷനായി . മുതിർന്ന അംഗം പി.കെ. ജാനകിയമ്മ സ്ഥാനാർത്ഥി ഷാൾ അണിയിച്ചു. ജില്ലാ കമ്മറ്റിയംഗം ഗീതാ ബാബുരാജ് , പഞ്ചായത്ത് പ്രസിഡണ്ട് എം വി .മധു ,വൈസ് പ്രസിഡണ്ട് പ്രസാദ് മിഥില, പ്രശാന്ത് ബാലാജി , കെ.വി. പ്രിയങ്ക ,അജിത എന്നിവർ സംസാരിച്ചു. 

അജാനൂർ പഞ്ചായത്ത് 36 ബൂത്ത് കുടുംബയോഗം ബിജെപി സെൽ കമ്മിറ്റി കോർഡിനേറ്ററും കാഞ്ഞങ്ങാട് നിയോജക മണ്ഡലം ഇലക്ഷൻ ഇൻ ചാർജറുമായ എൻ ബാബുരാജ് ഉദ്ഘാടനം ചെയ്തു . അജാനൂർ ഗ്രാമപഞ്ചായത്ത് അംഗം ശ്രീദേവി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം വി രവീന്ദ്രൻ മാവുങ്കാൽ , മണ്ഡലം സെക്രട്ടറി പി . പത്മനാഭൻ, മണ്ഡലം കമ്മിറ്റി അംഗം ഗോപാലൻ, പഞ്ചായത്ത് ജോയിൻ്റ് സെക്രട്ടറി കൃഷ്ണപ്രസാദ്, ബൂത്ത് പ്രസിഡണ്ട് സജി , ഗംഗാധരൻ ആനന്ദശ്രമം എന്നിവർ സംസാരിച്ചു. 

ലക്ഷ്മി നഗറിൽ മണ്ഡലം ട്രഷറർ കുഞ്ഞികൃഷ്ണൻ ഉൽഘാടനം ചെയ്തു. വീണദാമോധരൻ അധ്യക്ഷ വഹിച്ചു. നഗരസഭ കൗൺസിലർ വന്ദന , ബൂത്ത് പ്രസിഡണ്ട് സതിശൻ എന്നിവർ സംസാരിച്ചു. മൂലക്കണ്ടത്ത് ബൂത്ത് പ്രസിഡൻ്റ് സി രാജിവൻ മുലക്കണ്ടം അധ്യക്ഷത വഹിച്ചു. പി.വിജയൻ ,ലക്ഷ്മി കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.

കാട്ടുകുളങ്ങര 35 ബൂത്ത് കുടുംബയോഗം മണ്ഡലം ജനറൽ സെക്രട്ടറി എം പ്രശാന്ത് ഉൽഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻ്റ് വി. കൃഷ്ണൻ അധ്യക്ഷനായി. ഏച്ചിക്കാനത്ത് കർഷക മോർച്ച ജില്ലാ പ്രസിഡൻറ് വി കുഞ്ഞിക്കണ്ണൻ ബളാൽ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി പ്രകാശൻ ഏച്ചിക്കാനം അധ്യക്ഷനായി . ബിജെപി സംസ്ഥാന കൗൺസിൽ അംഗം ഇ കൃഷ്ണൻ, ജില്ലാ സെക്രട്ടറി കെ. ശോഭന എച്ചിക്കാനം , പഞ്ചായത്ത് പ്രസിഡണ്ട് പി. മനോജ് കുമാർ , ബൂത്ത് പ്രസിഡണ്ട് മനോജ് കല്യാണം, സെക്രട്ടറി കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. 

കോടോംബേളൂർ പറക്കളായി ബലിടുക്കത്ത് ബൂത്ത് പ്രസിഡണ്ട് രാജിവൻ അധ്യക്ഷനായി . ഒ.ബി. സി. മോർച്ച ജില്ല പ്രസിഡണ്ട് പ്രോംരാജ് കലിക്കടവ് ,ന്യൂനപക്ഷ മോർച്ച പ്രസിഡണ്ട് റോയി ജോസഫ് , മണ്ഡലം സെക്രട്ടറി അശോകൻ മേലത്ത് ,പഞ്ചായത്ത് പ്രസിഡണ്ട് വിജയൻ മുളവിന്നൂർ , സെക്രട്ടറി അശോകൻ കുയ്യക്കാട് ,യുവമോർച്ച ജില്ല വൈസ് പ്രസിഡണ്ട് ശ്രീജിത്ത് പറക്കളായി എന്നിവർ സംസാരിച്ചു. 

വൈകിട്ട് വാഴക്കോട് നടന്ന ബൂത്ത് കൺവൻഷൻ കർഷകമോർച്ച ജില്ലാ പ്രസിഡണ്ട് വി.കുഞ്ഞിക്കണ്ണൻ ബളാൽ ഉൽഘാടനം ചെയ്തു .ബൂത്ത് പ്രസിഡണ്ട് ടി. ചന്ദ്രൻ അധ്യക്ഷനായി . മണ്ഡലം പ്രസിഡണ്ട് എൻ മധു ,ജനറൽ സെക്രട്ടറി എം പ്രശാന്ത് ,പഞ്ചായത്ത് പ്രസിഡണ്ട് പി. മനോജ് കുമാർ , സെക്രട്ടറി ബിജി ബാബു ,മുൻ മണ്ഡലം പ്രസിഡണ്ട് എം ശങ്കരൻ , ഒബിസി മോർച്ച ജില്ലാ ട്രഷറർ കെ. മോഹനൻ , എസ് ടി മോർച്ച മണ്ഡലം പ്രസിഡണ്ട് രവി നെല്ലിയടുക്കം, കൃഷ്ണൻ എച്ചിക്കാനം ,രാമകൃഷ്ണൻ നറുക്കല എന്നിവർ സംസാരിച്ചു. ബൂത്ത് ജനറൽ സെക്രട്ടറി സി. കുമാരൻ സ്വാഗതവും വിനോദ് ശിവജി നഗർ നന്ദിയും പറഞ്ഞു. 

തിങ്കളാഴ്ച കള്ളാർ പഞ്ചായത്തിലെ കൊട്ടോടി , ചുള്ളിക്കര , പുടംങ്കല്ല് , രാജപുരം, കളളാർ , മാല ങ്കല്ല് , അട്ടോട്കയ , പനത്തടി പഞ്ചായത്തിലെ കോളിച്ചാൽ , പനത്തടി , ബളാംതോട് , പാണത്തൂർ എന്നിവിടങ്ങളിൽ സ്ഥാനാർത്ഥി പര്യാടനം നടത്തും . 

വെള്ളകല്ല് , ചാമുണ്ഡിക്കുന്ന് , ശിവപുരം , കല്ലപ്പള്ളി എന്നിവിടങ്ങളിൽ കുടുംബയോഗത്തിലും സംബന്ധിക്കും .

Post a Comment

0 Comments