NEWS UPDATE

6/recent/ticker-posts

ടിക് ടോക്ക് താരം സാമിര്‍ ഗെയ്ക്‌വാദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പൂനെ: പ്രമുഖ ടിക് ടോക്ക് താരം സാമിര്‍ ഗെയ്ക്‌വാദിനെ(22) ആതമഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. ഞായറാഴ്ച പൂനെ വാഘോളിയിലെ വീട്ടിലാണ് സാമിറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]

ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് വീട്ടിലെ ഫാനില്‍ തൂങ്ങിയനിലയിലാണ് താരത്തെ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. വീട്ടിലെത്തിയ ബന്ധുവായ യുവതിയാണ് സാമിറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മുറി അകത്ത് നിന്ന് പൂട്ടിയ സാമിര്‍ സാരി ഫാനില്‍ കെട്ടിയാണ് തൂങ്ങി മരിച്ചത്. ആത്മഹത്യകുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല.


മരണത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും അടുത്തബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു. 

അതേസമയം, പ്രണയബന്ധത്തിലെ അസ്വാരസ്യങ്ങള്‍ കാരണം കഴിഞ്ഞകുറച്ചുദിവസങ്ങളായി സാമിര്‍ അസ്വസ്ഥനായിരുന്നെന്ന് മൃതദേഹം കണ്ട ബന്ധു പോലീസിനോട് പറഞ്ഞു. തൂങ്ങിയനിലയില്‍ കണ്ട സാമിറിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നെന്ന് ബന്ധുവായ യുവതി പറഞ്ഞു. 

ടിക് ടോക്കിലൂടെ പ്രശസ്തനായ സാമിര്‍ മറ്റു സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലും സജീവമാണ്. നിരവധി പേരാണ് സാമിറിനെ പിന്തുടരുന്നത്. താരത്തിന്റെ റെഡ് ലൈറ്റ് ഡയറീസ് ബ്ലോഗ് സീരീസ് സോഷ്യല്‍മീഡിയയില്‍ പ്രശസ്തമാണ്.

Post a Comment

0 Comments