NEWS UPDATE

6/recent/ticker-posts

ബംഗാളില്‍ ബിജെപി വനിതാ നേതാവ് മയക്കുമരുന്നുമായി പിടിയില്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി വനിതാ നേതാവിനെ മയക്കുമരുന്നുമായി പിടികൂടി. ബംഗാള്‍ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി പമീല ഗോസ്വാമിയെയാണ് 100 ഗ്രാം കൊക്കൈയ്നുമായി പോലീസ് പിടികൂടിയത്.[www.malabarflash.com]

ഇവരുടെ സുഹൃത്തും യുവമോര്‍ച്ച പ്രവര്‍ത്തകനുമായ പ്രബിര്‍ കുമാറും പിടിയിലായിട്ടുണ്ട്. പമീലയുടെ പഴ്സില്‍ നിന്നും കാറിനുള്ളില്‍ നിന്നുമായാണ് കൊക്കൈയ്ന്‍ കണ്ടെത്തിയത്. 


ന്യൂ ആലിപോര മേഖലയിലെ ഒരു കഫേയുടെ സമീപത്തു നിന്നുമാണ് ഇവരെ പിടികൂടിയത്. സ്ഥിരമായി ഈ കഫേ സന്ദര്‍ശിച്ചിരുന്ന പമീല പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. 

യുവാക്കളുമായി ഇവര്‍ മയക്കുമരുന്ന് ഇടപാട് നടത്തുന്നതായും പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്.

Post a Comment

0 Comments