എക്‌സ്.യു.വി.300-ന്റെ വകഭേദമായ W8 ഓപ്ഷണലില്‍ ബ്ലുസെന്‍സ് പ്ലസ് കണക്ടഡ് സാങ്കേതികവിദ്യ ഒരുക്കിയിട്ടുള്ളത് ഇതിന്റെ പുതുമയാണ്. മാനുവല്‍-എ.എം.ടി. മോഡലുകളില്‍ മിഡ് വേരിയന്റ് മുതല്‍ ഇലക്ട്രിക് സണ്‍റൂഫും പുതുതായി സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഇലക്ട്രിക് സണ്‍റൂഫ് ഫീച്ചറിന്റെ അകമ്പടിയോടെ എത്തുന്ന W6 പെട്രോള്‍ എന്‍ജിന്‍ മാനുവല്‍ മോഡലിന് 9.40 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില.
1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് എക്‌സ്.യു.വി.300-ന്റെ പെട്രോള്‍ വകഭേദത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 110 പി.എസ്.പവറും 200 എന്‍.എം.ടോര്‍ക്കും ഉത്പാദിപ്പിക്കും. പുതുതായെത്തിയ ആറ് സ്പീഡ് എ.എം.ടിക്ക് പുറമെ, ആറ് സ്പീഡ് മാനുവലും ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കും. ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, കിക്ക്-ഡൗണ്‍ ഷിഫ്റ്റ്, അഡാപ്റ്റീവ് പെഡല്‍ റെസ്‌പോണ്‍സ്, ടാപ്പ്-ടു-സ്വിച്ച് ഫീച്ചറുകളും എ.എം.ടിയിലുണ്ട്. 1.5 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് എക്‌സ്.യു.വി.300-ന്റെ ഡീസല്‍ മോഡലിന് കരുത്തേകുന്നത്. ഇത് 115 ബി.എച്ച്.പി.പവറും 300 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇതില്‍ മുമ്പ് തന്നെ ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഒരുക്കിയിരുന്നു.
പെട്രോള്‍ മോഡലില്‍ പുതിയ ട്രാന്‍സ്മിഷന്‍ ഒരുക്കിയത് ഒഴിച്ച് നിര്‍ത്തിയാല്‍ ഡിസൈനിലും മറ്റും മഹീന്ദ്ര അഴിച്ച് പണിക്ക് മുതിര്‍ന്നിട്ടില്ല.മഹീന്ദ്ര പുതുതായി അവതരിപ്പിച്ച ബ്ലുസെന്‍സ് പ്ലസ് കണക്ടഡ് സാങ്കേതികവിദ്യയില്‍ നിരവധി ന്യൂജനറേഷന്‍ ഫീച്ചറുകള്‍ ഒരുക്കുന്നുണ്ടെന്നാണ് സൂചന. റിമോട്ട് വെഹിക്കിള്‍ കണ്‍ട്രോള്‍, ലൊക്കേഷന്‍ ബേസ്ഡ് ഫീച്ചറുകള്‍, സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി അലേര്‍ട്ട്, വെഹിക്കിള്‍ ഇന്‍ഫര്‍മേഷന്‍സ്, ഇന്‍-കാര്‍ കണ്‍ട്രോള്‍സ് എന്നിവയാണ് ബ്ലുസെന്‍സ് പ്ലസിന്റെ ഹൈലൈറ്റുകള്‍.

0 Comments