Top News

കാസര്‍കോട്ടെ ആള്‍ക്കൂട്ട കൊലപാതകം: കുറ്റവാളികള്‍ രക്ഷപ്പെടാതിരിക്കാന്‍ ജാഗ്രത വേണം: പള്ളങ്കോട് അബ്ദുൽ ഖാദിര്‍ മദനി

കാസര്‍കോട്: മധ്യവയസ്‌കനെ നഗരമധ്യത്തില്‍ പട്ടാപ്പകല്‍ അടിച്ചുകൊന്ന സംഭവം സാംസ്‌കാരിക കേരളത്തിന് അപമാനമുണ്ടാക്കിയ ഭീകരകൃത്യമാണെന്ന് കേരള മുസ് ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അഭിപ്രായപ്പെട്ടു.[www.malabarflash.com]


ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പറഞ്ഞുകേള്‍ക്കുന്ന രീതിയിലുള്ള ഇത്തരം ആള്‍ക്കൂട്ട കൊലപാതകം സംസ്ഥാനത്ത് ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത വേണം. 

കൊലക്കു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാനുള്ള അന്വേഷണമാണ് വേണ്ടത്. കൊലയെ നിസ്സാരസംഭവമായി കാണാതെ നാടിന്റെ സമാധാനം തകര്‍ക്കാനുള്ള ഛിദ്രശക്തികളുടെ നീക്കമാണോയെന്ന് കൂടി അന്വേഷിക്കണമെന്നും ജനക്കൂട്ടം നിയമം കയ്യിലെടുക്കുന്ന സംഭവം ഉണ്ടായിക്കൂടായെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Post a Comment

Previous Post Next Post