Top News

കാസറകോട് നഗരത്തില്‍ ആള്‍ക്കുട്ടത്തിന്റെ മര്‍ദ്ദനമേററ് മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു

കാസര്‍കോട്: കാസറകോട് നഗരത്തില്‍ ആള്‍ക്കുട്ടത്തിന്റെ മര്‍ദ്ദനമേററ് മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു. ചെമ്മനാട് സ്വദേശിയും ദേളിയില്‍ താമസക്കാരനുമായ മുഹമ്മദ് റഫീഖ് (48) ആണ് കൊല്ലപ്പെട്ടത്.[www.malabarflash.com]

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ കാസര്‍കോട് കിംസ് ആശുപത്രിക്ക് സമീപമാണ് സംഭവം. ചിലരുമായി റഫീഖ് വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായി പറയുന്നു. ഇതിന് ശേഷം കിംസ് ആശുപത്രി ബസ് സ്‌റ്റോപിനടുത്തെ മെഡികല്‍ സറ്റോറില്‍ നിന്നും മരുന്ന് വാങ്ങുന്നതിനിടെ ചിലര്‍ എത്തി റഫീഖിനെ അടിച്ചും തൊഴിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. 



കിംസ് അരമന ആശുപത്രിക്കടുത്തെ ഹെല്‍ത് മാളിനടുത്താണ് റഫീഖ് വീണു കിടന്നത്. ബോധരഹിതനായി വീണു കിടന്ന റഫീഖിനെ ഉടന്‍ തന്നെ കിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

റഫീഖ് തന്നെ ശല്യം ചെയ്യുന്നുവെന്നാരോപിച്ച് ഒരു പെണ്‍കുട്ടി അശ്വിനിനഗറിലുണ്ടായിരുന്ന ചിലരെ സമീപിച്ചിരുന്നു. ഇതോടെ ഇവര്‍ ഉള്‍പ്പെടെയുള്ള സംഘം റഫീഖിനെ വളഞ്ഞുവെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പറയുന്നു.

കൊലപാതക വിവരമറിഞ്ഞ് കാസര്‍കോട് ഡി വൈ എസ് പി പി ബാലകൃഷ്ണന്‍ നായര്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അക്രമികളെ കണ്ടെത്താന്‍ സ്ഥലത്തെ കണ്ടെത്താന്‍ സി സി ടി വിയടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. റഫീഖിന്റെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post