ജെസ്നയുടെ തിരോധാനം ശുഭവാർത്ത ഉടൻ പ്രതീക്ഷിക്കാമെന്ന സൂചന നൽകിയാണ് അദ്ദേഹം പടിയിറങ്ങിയത്.
പ്രമാദമായ പല കേസുകളും തെളിയിച്ചിട്ടുള്ള കെ.ജി. സൈമൺ പടിയിറങ്ങുന്പോൾ ജെസ്ന കേസിലെ അന്വേഷണം കോവിഡ് അട്ടിമറിച്ചുവെന്ന അഭിപ്രായക്കാരനാണ്. കോവിഡ് കാലമല്ലായിരുന്നെങ്കിൽ കേസിന് ഇപ്പോൾ അവസാനമാകുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അന്വേഷണവുമായി ബന്ധപ്പെട്ടു പുറത്തുപോയ പല ഉദ്യോഗസ്ഥർക്കും കോവിഡ് പിടിപെട്ട് മടങ്ങേണ്ടിവന്നിരുന്നു. വിരമിക്കുന്ന ഒരു ഉദ്യോഗസ്ഥൻ അന്വേഷണത്തിലിരിക്കുന്ന ഒരു കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തില്ലെന്നും സൈമണ്‍ പറ ഞ്ഞു.
ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ കൂടി ചുമതലക്കാരനായിരുന്നു എസ്പി കെ.ജി. സൈമണ്‍.

കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവർഷ ബികോം വിദ്യാർഥിനിയായിരുന്ന ജെസ്ന മരിയ ജെയിംസിനെ 2018 മാർച്ച് 22നാണ് കാണാതാകുന്നത്. നിരവധി അന്വേഷണസംഘങ്ങൾ ഇതു സംബന്ധിച്ച കേസ് അന്വേഷിച്ചെങ്കിലും നിലവിൽ ക്രൈംബ്രാഞ്ചിന്റെ ചുമതലയിലാണ്.
ജെസ്നയുടെ തിരോധാനം സംബന്ധിച്ച് വ്യക്തമായ ചില സൂചനകൾ അന്വേഷണസംഘത്തിനു ലഭിച്ചിരുന്നുവെന്നും പലതും തന്റെ പരിധിയിൽ നിന്നുകൊണ്ട് പുറത്തുവിടാനാകില്ലെന്നുമാണ് എസ്പി സൈമണ്‍ പറയുന്നത്. ഇത് ഉടൻ പുറത്തറിയുമെന്നും അദ്ദേഹം സൂചന നൽകി.
കേസുമായി ബന്ധപ്പെട്ട് നിരവധി അന്തർ സംസ്ഥാന ബന്ധങ്ങൾ അന്വേഷിച്ചിരുന്നു. രണ്ടുലക്ഷം ടെലിഫോണ്‍, മൊബൈൽ നന്പരുകളാണ് ശേഖരിച്ച് പരിശോധിച്ചത്. ഇതിൽ 4000 എണ്ണം സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കി. കുടക്, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ നിർണായകമായ ചില അന്വേഷണങ്ങൾ നടത്തി. ഇതിനിടെ പല നിഗമനങ്ങളും പുറത്തുവന്നെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർ ഇവയെല്ലാം നിഷേധിക്കുകയായിരുന്നു.
വെച്ചൂച്ചിറ കൊല്ലമുള സന്തോഷ്കവല കുന്നത്തുവീട്ടിൽ ജെയിംസിന്റെ മകളായ ജെസ്ന പിതൃസഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞു പോയതിനുശേഷമാണ് കാണാതാകുന്നത്. എരുമേലിവരെ ജെസ്നയെ കണ്ടവരുണ്ട്. കാണാതാകുന്പോൾ മൊബൈൽ ഫോണ്‍ ജെസ്നയുടെ കൈവശമില്ലായിരുന്നുവെന്നാണ് പറയുന്നത്. ജെസ്നയെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ബംഗളൂരുവിലും കണ്ടതായി പല സന്ദേശങ്ങളും ലഭിച്ചു. ചില സൂചനകൾ പല ഭാഗങ്ങളിൽ നിന്നായി ലഭിക്കുകയും ചെയ്തു.
എന്നാൽ ഇവയൊന്നും ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. ക്രൈംബ്രാഞ്ച് തലവനായ ടോമിൻ ജെ. തച്ചങ്കരി അടക്കം ശുഭസൂചനകൾ ഉടനെന്ന വെളിപ്പെടുത്തലുകൾ നടത്തിയിട്ടു നാളുകളേറെയായി. ജെസ്നയുടെ വീട്ടിൽ ഇതിനോടകം അന്വേഷണ ഉദ്യോഗസ്ഥർ പലതവണ എത്തിയെങ്കിലും അവരോടും വിവരങ്ങളൊന്നും വെളിപ്പെടുത്തിയിരുന്നില്ലെന്നാണ് പറയുന്നത്.

കേരളം മുഴുവൻ ഉറ്റുനോക്കിയ ഒരു തിരോധാനക്കേസിലാണ് അന്വേഷണ ഉദ്യോഗസ്ഥർ ഇപ്പോഴും വെളിപ്പെടുത്താനാകാത്ത രഹസ്യങ്ങളുണ്ടെന്നു പറയുന്നതെന്നതും ശ്രദ്ധേയമാണ്.
0 Comments