NEWS UPDATE

6/recent/ticker-posts

ജമ്മു കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് രണ്ട് സൈനികര്‍ക്ക് പരുക്ക്

കശ്മീര്‍: ജമ്മു കശ്മീരില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ക്ക് ഗുരുതര പരുക്ക്. കത്വ ജില്ലയിലെ ലഖാന്‍പൂരിലാണ് സംഭവം.[www.malabarflash.com]


അപകട സമയത്ത് ഹെലികോപ്ടറില്‍ രണ്ട് പൈലറ്റുമാര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

എച്ച് എല്‍ എല്‍ ധ്രുവ് ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടകാരണം വ്യക്തമായിട്ടില്ല.

Post a Comment

0 Comments