Top News

വരന്റെ സുഹൃത്തുക്കൾ നൃത്തവേദിയിലേക്ക് വലിച്ചിഴച്ചു; വിവാഹത്തിൽനിന്ന് പിന്മാറി വധു

ബറേലി: വരന്റെ സുഹൃത്തുക്കൾ നൃത്തവേദിയിലേക്ക് വലിച്ചിഴച്ചതിനെ തുടർന്ന് വധു വിവാഹത്തിൽനിന്ന് പിന്മാറി. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. മകളെ ബഹുമാനിക്കാത്ത പുരുഷനുമായി വിവാഹം കഴിക്കാൻ നിർബന്ധിക്കാനാവില്ലെന്ന് വധുവിന്റെ പിതാവ് പ്രതികരിച്ചു.[www.malabarflash.com]


ബറേലി സ്വദേശിയാണ് വരൻ. വധു കനൗജ് സ്വദേശിയും. ഇരുവരും ബിരുദാനന്തര ബിരുദധാരികളാണ്. വെള്ളിയാഴ്ച, വധുവും കുടുംബവും വിവാഹ ചടങ്ങിനായി ബറേലിയിൽ എത്തി. വരന്റെ ചില സുഹൃത്തുക്കൾ വധുവിനെ നൃത്തവേദിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. ഇതേത്തുടർന്ന് ഇരുപക്ഷവും തമ്മിൽ തർക്കമായി. കല്യാണം റദ്ദാക്കുകയും വധുവും കുടുംബവും മടങ്ങാൻ തീരുമാനിക്കുകയും ചെയ്തു.

വധുവിന്റെ കുടുംബം വരനെതിരെ സ്ത്രീധന പരാതി നൽകിയിരുന്നു. വരന്റെ കുടുംബം 6.5 ലക്ഷം രൂപ നൽകാമെന്ന് സമ്മതിച്ചതിനെ തുടർന്ന് ഇരുപക്ഷവും ഒത്തുതീർപ്പിലെത്തി. ഞായറാഴ്ച, വരന്റെ കുടുംബം വിവാഹത്തിനു വീണ്ടും താല്‍പര്യമറിയിച്ചെങ്കിലും വധു വിസമ്മതിച്ചു.

Post a Comment

Previous Post Next Post