Top News

കള്ളവോട്ട് ചെയ്യാനെത്തിയ മുസ്ലീം ലീഗ് പ്രവർത്തകൻ പിടിയില്‍

കണ്ണൂര്‍: കണ്ണൂരില്‍ കള്ളവോട്ട് ചെയ്യാനെത്തിയ മുസ്ലീം ലീഗ് പ്രവർത്തകൻ പിടിയിലായി. കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് ആലക്കാടിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച മുസ്ലിംലീഗ് പ്രവർത്തകൻ മുർഫിദ് ആണ് പിടിയിലായത്.[www.malabarflash.com]


നിലവിൽ ഗൾഫിൽ ജോലി ചെയ്യുന്ന ജ്യേഷ്ഠൻ മുർഷിദിൻറെ വോട്ട് ചെയ്യാനാണ് മുർഫിദ് ബൂത്തിലെത്തിയത്. ആൾമാറാട്ടം ശ്രദ്ധയിൽപ്പെട്ട എൽ ഡി എഫ് പ്രവർത്തകർ ബുത്തിലെ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തി. തുടര്‍ന്ന് പരിയാരം പൊലീസ് മുർഫിദിനെ കസ്റ്റഡിയിലെടുത്തു. 18 വയസുണ്ടെങ്കിലും മുർഫിദ് വോട്ടർപട്ടികയിൽ പേര് ചേർത്തിരുന്നില്ല.

Post a Comment

Previous Post Next Post