കട്ടപ്പന: പണമിടപാടു തർക്കത്തെത്തുടർന്ന് രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ ജാർഖണ്ഡ് സ്വദേശി വെട്ടിക്കൊന്നു. വലിയതോവാള പൊട്ടൻപ്ലാക്കൽ ജോർജിന്റെ പുരയിടത്തിൽ കൃഷിപ്പണി ചെയ്തുവന്ന സഞ്ജയ് ബാസ്കി (30) ആണ് കൂടെ ജോലി ചെയ്തുവന്ന ജാർഖണ്ഡ് സ്വദേശികളായ ശുക്ലാൽ മറാൻഡി (43), ജമേഷ് മാറാൻഡി (32) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്.[www.malabarflash.com]
ഏലക്കാട്ടിൽ കളവെട്ടാൻ ഉപയോഗിക്കുന്ന വാക്കത്തികൊണ്ട് കഴുത്തിലും തലയിലും വെട്ടുകയായിരുന്നു. ഞായറാഴ്ച അർധരാത്രി ഇരുവരും ഉറങ്ങിക്കിടക്കുന്പോഴായിരുന്നു ആക്രമണം. ഇവർക്കൊപ്പമുണ്ടായിരുന്ന ബസന്തി എന്ന സ്ത്രീക്കും വെട്ടേറ്റു. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊല്ലപ്പെട്ടവർ സഹോദരങ്ങളാണ്. ഞായറാഴ്ച മൂവരും കട്ടപ്പനയിലെത്തി മദ്യപിച്ചിരുന്നു. രാത്രി കൃഷിസ്ഥലത്തെ താത്കാലിക ഷെഡിലെത്തിയ ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടായതായി പറയുന്നു. ഇതിനു ശേഷമാണു പ്രതി കൃത്യം നടത്തിയത്. മരിച്ച ഒരാളുടെ ഭാര്യ ബസന്തി ബഹളം വച്ച് അടുത്തുള്ള വീട്ടുടമയെ വിവരമറിയിച്ചു. തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു.
ആക്രമണത്തിനുശേഷം ഏലക്കാട്ടിൽ ഒളിച്ച പ്രതി പോലീസിനു നേരേയും കത്തി വീശി. കട്ടപ്പന ഡിവൈഎസ്പി എൻ.സി. രാജ്മോഹനു പരിക്കേറ്റു. വണ്ടന്മേട് പോലീസെത്തിയാണു പ്രതിയെ പിടികൂടിയത്. മരിച്ച രണ്ട് പേരുടെയും കഴുത്തിനും തലക്കുമാണ് വെട്ടേറ്റത്. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവു ശേഖരിച്ചു. ഇവർ ഇവിടെ ജോലിക്കെത്തിയിട്ട് അഞ്ച് മാസം ആകുന്നതേയുള്ളൂ. മരിച്ച ആളുകളും പ്രതിയും ബന്ധുക്കളാണെന്നും പറയപ്പെടുന്നു.

Post a Comment