Top News

കമൽഹാസൻ ചിത്രത്തിൽ ഫഹദുണ്ടാകുമെന്ന് സൂചന

തമിഴിലും മലയാളത്തിലും സൂപ്പർഹിറ്റായ കൈതിയുടെ സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കുന്ന പുതിയ ചിത്രമാണ് വിക്രം. ഉലകനായകൻ കമൽഹാസൻ നായകനാവുന്ന ചിത്രത്തിന്റെ പ്രഖ്യാപനം കമൽഹാസന്റെ പിറന്നാൾ ദിനത്തിലായിരുന്നു.[www.malabarflash.com]

കമൽ ഹാസൻ നായകനാകുന്ന 232–ാം ചിത്രത്തിൽ ഫഹദ് എത്തുന്നതായാണ് പുതിയ റിപ്പോർട്ട്. ഫഹദ് എത്തുന്നത് വില്ലൻ വേഷത്തിലാണെന്നും രാഷ്ട്രീയപ്രവർത്തകൻ്റെ ഗെറ്റപ്പിലാകുമെന്നുമൊക്കെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

എന്നാൽ ഇക്കാര്യങ്ങളിൽ അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിട്ടില്ല. കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസാണ് വിക്രം നിര്‍മ്മിക്കുന്നത്. സിനിമ അടുത്ത വര്‍ഷത്തേക്ക് റിലീസ് ചെയ്തേക്കുമെന്നാണ് സൂചന. 

കാർത്തി നായകനായ കൈതി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൻ്റെ പണിപ്പുരയിലാണ് ലോകേഷ് എന്നും നേരത്തേ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. വിജയ് യെ നായകനാക്കി മാസ്റ്റർ എന്ന പേരിൽ ലോകേഷ് ഒരുക്കിയ ചിത്രത്തിൻ്റെ റിലീസിനായി കാത്തിരിക്കുകയാണ് തമിഴ് സിനിമാപ്രേമികൾ.

Post a Comment

Previous Post Next Post