കെ.എം.ഷാജി എംഎൽഎയുടെ ഭൂമിയുമായി ബന്ധപ്പെട്ട പരാതിയുടെ അന്വേഷണത്തിന്റെ ഭാഗമായാണു മുനീറിന്റെ ഭാര്യയെ ചോദ്യം ചെയ്തത്.
മുൻപ് രേഖകൾ ഹാജരാക്കാൻ ഇഡി ആവശ്യപ്പെട്ടിരുന്നു. ഈ രേഖകൾ അഭിഭാഷകൻ വഴി നൽകുകയായിരുന്നു. തുടർന്നു കൂടുതൽ വ്യക്തത വരുത്താനാണു വിളിപ്പിച്ചത്.
മുൻപ് രേഖകൾ ഹാജരാക്കാൻ ഇഡി ആവശ്യപ്പെട്ടിരുന്നു. ഈ രേഖകൾ അഭിഭാഷകൻ വഴി നൽകുകയായിരുന്നു. തുടർന്നു കൂടുതൽ വ്യക്തത വരുത്താനാണു വിളിപ്പിച്ചത്.
അനധികൃത സ്വത്ത് സമ്പാദന കേസിൽ ഷാജിക്കെതിരെ നടക്കുന്ന ഇഡി അന്വേഷണത്തിനിടെയാണ് എം.കെ.മുനീർ എംഎൽഎയ്ക്ക് എതിരെയും പരാതി ഉയർന്നത്.
വിവാദ ഭൂമി ഇടപാടിൽ മുനീറിനും പങ്കുണ്ടെന്നായിരുന്നു ഐഎൻഎൽ നേതാവ് അബ്ദുല്‍ അസീസിന്റെ പരാതി. വിവാദമായ വീട് ഇരിക്കുന്ന സ്ഥലം വാങ്ങിയത് ഷാജിയും മുനീറും ചേർന്നാണെന്നും പരാതിയിലുണ്ട്. എന്നാൽ സ്ഥലം റജിസ്റ്റർ ചെയ്തതു ഷാജിയുടെയും മുനീറിന്റെയും ഭാര്യമാരുടെ പേരിലാണ്. തുടർന്നാണു ചോദ്യം ചെയ്യാനായി ഇഡി നഫീസയെ വിളിപ്പിച്ചത്.
0 Comments