ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിൽ കോട്ടുകാൽക്കോണം വാർഡിലെ റിബൽ സ്ഥാനാർഥി കോവിഡ് ബാധിച്ച് മരിച്ചു. പനയറക്കുന്ന് വാറുവിള വീട്ടിൽ ഫ്രാൻസിസ് (60) ആണ് മരിച്ചത്.[www.malabarflash.com]
15 ദിവസമായി കോവിഡ് ബാധയേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. യു.ഡി.എഫ് റിബലായിട്ടായിരുന്നു മത്സരംഗത്തുണ്ടായിരുന്നത്.
തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് കോവിഡ് ബാധിച്ചത്. തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സ തേടി. രണ്ടായിരത്തിൽ ബാലരാമപുരം പഞ്ചായത്ത് യു.ഡി.എഫ് മെമ്പറായിരുന്നു.
ഉഷ ഭാര്യയാണ്. മക്കൾ: അഖിൽ,സോണിയ.മരുമക്കൾ: രജിത്.ആർഷ.
Post a Comment