കോഴിക്കോട്: യു.എ.പി.എ കേസിൽ മാസങ്ങളോളം ജയിൽ വാസം അനുഭവിച്ച അലൻ ശുഹൈബിന്‍റെ പിതാവ് മുഹമ്മദ് ശുഹൈബ് തോറ്റു. കോഴിക്കോട് കോര്‍പ്പറേഷൻ വലിയങ്ങാടി വാർഡിൽ ആർ.എം.പി സ്ഥാനാർഥിയായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി എസ്.കെ.അബൂബക്കറാണ് ഇവിടെ വിജയിച്ചത്.[www.malabarflash.com]
കമ്മ്യൂണിസ്റ്റ് നയങ്ങളിൽ നിന്ന് സി.പി.എം വ്യതിചലിക്കുന്നതിനെതിരായിട്ടാണ് മത്സരിക്കാനിറങ്ങിയതെന്ന് മുഹമ്മദ് ശുഹൈബ് വ്യക്തമാക്കിയിരുന്നു.
ശക്തികേന്ദ്രമായ ഒഞ്ചിയത്തും ആർ.എം.പിക്ക് കനത്ത തിരിച്ചടി ആണ് ഉണ്ടായത്. നിലവിലെ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെയും വൈസ് പ്രസിഡന്റിന്റെയും വാർഡുകൾ സി.പി.എം പിടിച്ചെടുത്തു. 2, 3 വാര്‍ഡുകളാണ് എൽ.ഡി.എഫ് പിടിച്ചെടുത്തത്. നിര്‍ണായക സീറ്റുകള്‍ നഷ്ടമായെങ്കിലും ഒഞ്ചിയത്ത് ഭരണം നിലനിർത്താൻ ആർ.എം.പിക്ക് കഴിഞ്ഞു.
0 Comments