NEWS UPDATE

6/recent/ticker-posts

ഉദുമയില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നു. ബേക്കല്‍, കോട്ടിക്കുളം വാർഡുകളിൽ താമര വിരിഞ്ഞു

ഉദുമ: ഉദുമയിലെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിച്ചു കൊണ്ട് ഉദുമ ഗ്രാമപഞ്ചായത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നു. ബേക്കല്‍, കോട്ടിക്കുളം തുടങ്ങിയ തീരദേശ വാര്‍ഡുകളാണ് ബി.ജെ.പി കോണ്‍ഗ്രസില്‍ നിന്നും സീറ്റ് പിടിച്ചെടുത്തത്.[www.malabarflash.com] 


കോട്ടിക്കുളം വാര്‍ഡില്‍ കേവലം ഒരു വോട്ടിനു മാത്രമാണ് ബി.ജെ.പി ജയം അറിഞ്ഞത്. ബേക്കലില്‍ 233 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അട്ടിമറി വിജയം നേടിയത്. ബി.ജെ.പിക്കു വേണ്ടി ബേക്കലില്‍ ഷൈനിയും, കോട്ടിക്കുളത്ത് വിനയകുമാറുമാണ് വിജയക്കൊടി പാറിച്ചത്

ആറാം വാര്‍ഡായ ലീഗിന്റെ വെടിക്കുന്ന് വാര്‍ഡ് തിരിച്ചു പിടിച്ച് എല്‍.ഡി.എഫ് ഭരണം ഉറപ്പിച്ചു. എല്‍ഡിഎഫിന്റെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി പി. ലക്ഷ്മിയാണ് ലീഗ് സ്വതന്ത്രയെ തറപറ്റിച്ച് വെടിക്കുന്ന് പിടിച്ചെടുത്തത്.

ബേവൂരി, ബാര, നാലാംവാതുക്കല്‍, പാക്യാര തുടങ്ങിയ വാര്‍ഡുകള്‍ യു.ഡി.എഫ് നില നിര്‍ത്തിയപ്പോള്‍ ഉദുമ, മാങ്ങാട്, അരമങ്ങാനം, വെടിക്കുന്ന്, ഏരോല്‍, ആറാട്ടു കടവ്, മുതിയക്കാല്‍, തിരുവക്കോളി, കൊപ്പല്‍ തുടങ്ങിയ വാര്‍ഡുകള്‍ എല്‍.ഡി.എഫ് നിലനിര്‍ത്തി. അങ്കക്കളരി എല്‍ഡി.എഫിനു നഷ്ടമായി. പാലക്കുന്നും, അംബികാനഗറും, യു.ഡി.എഫിന്റെ കൈകളില്‍ ഭദ്രമായിരുന്നു.

Post a Comment

0 Comments