NEWS UPDATE

6/recent/ticker-posts

കണ്ണൂരിൽ ഒളിച്ചോടിയ ബി.ജെ.പി സ്ഥാനാർഥിക്ക്​ 38 വോട്ട്​

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ്​ പ്രചാരണച്ചൂടിനിടെ ഭർത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ച് ഒളിച്ചോടിയ ബി.ജെ.പി വനിത സ്ഥാനാർഥിക്ക് ലഭിച്ചത് 38 വോട്ട്.[www.malabarflash.com]

കണ്ണൂര്‍ മാലൂര്‍ പഞ്ചായത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ച സി.ആതിരയാണ്​ തെരഞ്ഞെടുപ്പ് പ്രചാരണചൂടിനിടെ ഒളിച്ചോടിയത്. ഇവിടെ 706 വോട്ടുകൾ​ നേടിയ സി.പി.എമ്മിലെ രേഷ്​മ സജീവൻ വിജയിച്ചു. കോൺഗ്രസിലെ കല്ലായി മഹിജ 212 വോട്ടുകൾ നേടി.

പ്രചരണത്തിനിടെ നാടുവിട്ട യുവതി പിന്നീട് കാസർകോട് ബേഡകത്തെ കാമുകനെ വിവാഹം കഴിച്ച് പുതിയ ദാമ്പത്യത്തിലേക്ക് കടന്നിരുന്നു. യുവതിയുടെ ഭർത്താവ്​ മാലൂർ പഞ്ചായത്തിലെ മറ്റൊരു വാർഡിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.

ബി.ജെ.പി നേതൃത്വത്തെ അങ്കലാപ്പിലാക്കിയാണ് യുവതി കാമുകനൊപ്പം കാസർകോട്ടേക്ക് കടന്നത്. ബേഡഡുക്ക സി.പി.എം കോട്ടയിലെ അരിച്ചെപ്പ്‌ സ്വദേശിക്കൊപ്പമാണ്​ സ്ഥാനാര്‍ഥി ഒളിച്ചോടിയത്. കാമുകൻെറ കുടുംബം ഉറച്ച സി.പി.എമ്മുകാരാണ്. അമ്മ പാർട്ടി അംഗമാണ്​.

Post a Comment

0 Comments