NEWS UPDATE

6/recent/ticker-posts

2021 കിക്‌സിനെ വെളിപ്പെടുത്തി നിസാൻ

ജാപ്പനീസ് നിർമ്മാതാക്കളായ നിസാൻ 2021 കിക്‌സിനെ വിപണിയിൽ അവതരിപ്പിച്ചു. അടിമുടി മാറ്റത്തോടെയാണ് പുതിയ മോഡൽ വിപണിയിൽ എത്തുക.[www.malabarflash.com]

2021 നിസാൻ കിക്‌സ് എസ്‌യുവിയിൽ ഇപ്പോൾ പുതിയ ഡബിൾ V-മോഷൻ ഫ്രണ്ട് ഗ്രിൽ, ബമ്പർ, എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഫോഗ് ലൈറ്റുകൾ എന്നിവ ഉൾപ്പെടുന്നു. പുതിയ കിക്‌സ് എസ്‌യുവിയിൽ മൂന്ന് പുതിയ ബാഹ്യ നിറങ്ങളും മൂന്ന് പുതിയ ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു.

അധിക ടൈപ്പ്-C യുഎസ്ബി പോർട്ട്, ഇഷ്ടാനുസൃതമാക്കാവുന്ന 8.0 ഇഞ്ച് ടച്ച്സ്‌ക്രീൻ ഡിസ്പ്ലേ, പുതിയ സീറ്റ് മെറ്റീരിയലുകൾ, പ്രീമിയം ഫിനിഷ് എന്നിവ ഉപയോഗിച്ച് 2021 കിക്സ് എസ്‌യുവിക്ക് കൂടുതൽ സ്‌റ്റൈലിഷ് ഇന്റീരിയറാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. ആംസ്‌ട്രെസ്റ്റിനൊപ്പം ഒരു പുതിയ സെന്റർ കൺസോളും വാഹനത്തിന് ലഭിക്കുന്നു. നിസാൻ പുതിയ കിക്‌സിൽ ബോസ് പേഴ്സണൽ പ്ലസ് ഓഡിയോ സിസ്റ്റം വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ലാസ് എക്സ്‌ക്ലൂസീവ് ഇന്റലിജന്റ് എറൗണ്ട് വ്യൂ മോണിറ്ററും ഇതിൽ വാഗ്ദാനം ചെയ്യുന്നു. കൂടാതെ കിക്‌സ് എസ്‌യുവി ഇപ്പോൾ സ്റ്റാൻഡേർഡ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഹെഡ് യൂണിറ്റ് ഫേംവെയറുകൾക്കായി ഓവർ-ദി-എയർ അപ്ഡേറ്റിംഗിനൊപ്പം വൈ-ഫൈ, കീലെസ് എൻട്രി പോലുള്ള റിമോട്ട് കമാൻഡുകൾ, ഓട്ടോമാറ്റിക് കൂളിഷൻ അറിയിപ്പ് ഉൾപ്പെടെയുള്ള സുരക്ഷാ സവിശേഷതകളും ഉൾക്കൊള്ളുന്നു.

1.6 ലിറ്റർ DOHC 16-വാൽവ് ഫോർ സിലിണ്ടർ എഞ്ചിനാണ് പുതിയ പതിപ്പിന് കരുത്ത് നൽകുന്നത്. ഈ എഞ്ചിൻ 122 കുതിരശക്തി ഉത്പാദിപ്പിക്കാൻ കഴിയും. എക്സ്‌ട്രോണിക് ട്രാൻസ്മിഷനുമായി ചേർന്ന് എഞ്ചിൻ മികച്ച ഇൻ-ക്ലാസ് ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നുവെന്ന് നിസാൻ അവകാശപ്പെടുന്നു. 

നിസാൻ പുതിയ റിയർ ഡിസ്‌ക് ബ്രേക്ക് സിസ്റ്റം, ഇന്റലിജന്റ് ക്രൂയിസ് കൺട്രോൾ, ഓട്ടോ ഹോൾഡുള്ള ഒരു ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവ മെച്ചപ്പെട്ട ഡ്രൈവ് ഡൈനാമിക്‌സിനായി വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. നിസാൻ കണക്ട് സേവനങ്ങളും പുതിയ വാഹനത്തിന്റെ സവിശേഷതയാണ്. കിക്‌സ് S, കിക്‌സ് SV, കിക്‌സ് SR എന്നിങ്ങനെ മൂന്ന് ഫ്രണ്ട്-വീൽ ഡ്രൈവ് മോഡലുകളായാണ് 2021 നിസാൻ കിക്ക്‌സ് വാഗ്ദാനം ചെയ്യുന്നത്.

Post a Comment

0 Comments