NEWS UPDATE

6/recent/ticker-posts

താജുല്‍ ഉലമാ ഉറൂസിന് ധന്യ സമാപനം; താജുല്‍ ഉലമാ എല്ലാ നന്മകളും മേളിച്ച സയ്യിദ് -കാന്തപുരം

എട്ടിക്കുളം: നന്മകളെല്ലാം മേളിച്ച വലിയ സയ്യിദും ആലിമും ആബിദുമായിരുന്നു താജുല്‍ ഉലമാ ഉള്ളാള്‍ തങ്ങളെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. താജുല്‍ ഉലമാ ഉറൂസ് മുബാറക് സമാപന സംഗമത്തില്‍ ഓണ്‍ലൈനിലൂടെ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.[www.malabarflash.com]

ഒരേ സ്ഥലത്ത് 60 വര്‍ഷത്തിലേറെ ദര്‍സ് നടത്തി ആയിരക്കണക്കിന് ആലിമീങ്ങളെ വാര്‍ത്തെടുത്ത താജുല്‍ ഉലമക്ക് വിജ്ഞാന മേഖലയില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ തന്നെ മറ്റു ആരാധനകളിലും സജീവമാവാന്‍ കഴിഞ്ഞിരുന്നു. പതിനായിരക്കണക്കിന് മുഹിബ്ബീങ്ങളുള്ള താജുല്‍ ഉലമയുടെ എല്ലാ മക്കളും ദീനീ സേവന മേഖലയില്‍ സജീവമാണ് എന്നതും വലിയ അനുഗ്രഹമാണ്.

പ്രവാചകര്‍ക്ക് അല്ലാഹു നല്‍കിയ വലിയ അനുഗ്രഹമാണ് ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന സന്താന പരമ്പരയും പാണ്ഡിത്യത്തിന്റെ നിറകുടങ്ങളായ ആലിമീങ്ങളും ഈ രണ്ട് അനുഗ്രഹങ്ങള്‍ ഒന്നിച്ച താജുല്‍ ഉലമയുടെ ജീവിതം സമകാലിക ലോകത്ത് കൂടുതല്‍ പഠന വിധേയമാക്കേണ്ട വിഷയമാണ്.700 വര്‍ഷം മുമ്പ് ബുഖാരീ സാദാത്തീങ്ങളിലൂടെ കേരളത്തിലെത്തിയ സയ്യിദ് പരമ്പര ഇന്ന് വിവിധ ഖബീലകളിലായി രാജ്യത്തിന്റെ ആത്മീയ വെളിച്ചമായി പ്രശോഭിക്കുകയാണ്.

രാവിലെ സ്വാഗത സംഘം ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി ബാഖവിയുടെ നേതൃത്വത്തില്‍ നടന്ന മഖ്ബറ സിയാറത്തോടു കൂടിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. സയ്യിദ് ഹാമിദ് ഇമ്പിച്ചി തങ്ങള്‍ അല്‍ ബുഖാരി പതാക ഉയര്‍ത്തി. താജുല്‍ ഉലമാ മൗലിദ് മജ്‌ലിസ് സയ്യിദ് അത്വാഉല്ല തങ്ങള്‍ മഞ്ചേശ്വരത്തിന്റെ പ്രാര്‍ത്ഥനയോടെ തുടക്കം കുറിച്ചു. 

അബ്ദുല്‍ ഖാദിര്‍ മദനി കല്‍ത്തറ ഉദ്ഘാടനം ചെയ്തു.എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് പ്രഭാഷണം നടത്തി. യൂസുഫ് ഹാജി പെരുമ്പ, അബ്ദുറഹ്മാന്‍ ഹാജി ബഹ്‌റൈന്‍, മുഹമ്മദ് കുഞ്ഞി മൗലവി പരിയാരം, കരീം സഅദി മുട്ടം, ഹാരിസ് അബ്ദുല്‍ ഖാദിര്‍ ഹാജി, മുസ്തഫ ഹാജി പാലക്കോട്, മദനി ഹമീദ് ഹാജി കാഞ്ഞങ്ങാട്, ഉമര്‍ ഹാജി മട്ടന്നൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മുഹ്യദ്ദീന്‍ സഖാഫി മുട്ടില്‍ സ്വാഗതവും അമീന്‍ ലതീഫി നന്ദിയും പറഞ്ഞു. 

ബുര്‍ദാ മജ്‌ലിസിന് സയ്യിദ് അസ്ഹര്‍ അല്‍ ബുഖാരി, അബ്ദുസ്സമദ് അമാനി, കെ പി അനസ് അമാനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വൈകീട്ട് നടന്ന സമാപന ദുആ സംഗമം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അദ്ധ്യക്ഷതയില്‍ റഈസുല്‍ ഉലമാ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണവും സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി അനുസ്മരണ പ്രഭാഷണവും നടത്തി. 

സയ്യിദ് ഹാമിദ് ഇമ്പിച്ചി തങ്ങള്‍ അല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ജുനൈദ് അല്‍ ബുഖാരി മാട്ടൂല്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, അബ്ദുല്‍ ഹകീം സഅദി തളിപ്പറമ്പ, അബ്ദുറഷീദ് ദാരിമി, പി കെ അലിക്കുഞ്ഞി ദാരിമി, ഹാമിദ് മാസ്റ്റര്‍ ചൊവ്വ, അബ്ദുല്ല കുട്ടി ബാഖവി, ഫിര്‍ദൗസ് സഖാഫി, റഷീദ് കെ മാണിയൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ നേതൃത്വം നല്‍കി. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും സിറാജ് ഇരുവേരി നന്ദിയും പറഞ്ഞു.

Post a Comment

0 Comments