Top News

ആരോഗ്യ പദ്ധതികളില്‍ ഫാര്‍മസിസ്റ്റുകളെഒഴിവാക്കുന്നതിന് എതിരെ പ്രതിഷേധ സമരം നടത്തി

കാസര്‍കോട്: സംസ്ഥാനത്തെ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ക്ക് കീഴില്‍ സബ് സെന്ററുകളെ ഹെല്‍ത്ത് ആന്റ് വെ ല്‍നെസ് സെന്ററുകളായി ഉയര്‍ത്തുമ്പോള്‍ അവിടങ്ങളിലേക്ക് മരുന്ന് വിതരണത്തിന്നും മറ്റുമായി നിയമിക്കപ്പെടുന്ന മിഡ് ലെവല്‍ സര്‍വ്വീസ് പ്രൊവൈഡര്‍ തസ്തികയിലേക്ക് ഫാര്‍മസിസ്റ്റുകളെ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനെതിരെ കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ പ്രതിഷേധ സമരം നടത്തി.[www.malabarflash.com]

 മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവര്‍ക്ക് പ്രതിഷേധ പോസ്റ്റ് കാര്‍ഡ് അയച്ചു. 1603 തസ്തികകളാണ് ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. തുടര്‍ന്ന് 3800 തസ്തികകള്‍ കൂടെ ഉണ്ടാവും. ബിഎസ് സിനഴ്‌സുമാരെ മാത്രം നിയമിക്കാനുള്ള തീരുമാനമാണ് ഇപ്പോഴുള്ളത്.ഈ നീക്കം തികഞ്ഞ പ്രതിഷേധാര്‍ഹമാണ്. 

ഈ തസ്തികയില്‍ ഫാര്‍മസിസ്റ്റുകളെ കൂടെ ഉള്‍പ്പെടുത്തണമെന്നാണ് നാഷണല്‍ ഹെല്‍ത്ത് പോളിസിയില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ബിഫാം, എംഫാം, ഫാംഡി എന്നീ ബിരുദവും, ബിരുദാനന്തര ബിരുദവും കഴിഞ്ഞ ധാരാളം ഫാര്‍മസിസ്റ്റുകള്‍ തൊഴില്‍ രഹിതരായി ഇരിക്കുമ്പോള്‍ സബ്‌സെന്ററുകളില്‍ മരുന്ന് വിതരണവും മറ്റ് പ്രവര്‍ത്തനങ്ങളും നടത്തുന്നതില്‍ നിന്നും ഫാര്‍മസിസ്റ്റുമാരെ ഒഴിവാക്കുന്നത് അംഗീകരിക്കാവുന്നതല്ലെന്നും നാഷണല്‍ ഹെല്‍ത്ത് പോളിസിയില്‍ നിര്‍ദ്ദേശിച്ച മുഴുവന്‍ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി എഴുത്തുപരീക്ഷ നടത്തിയാണ് യോഗ്യരായവരെ തെരഞ്ഞെടുക്കേണ്ടതെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. 

കാസര്‍കോട് ഏരിയ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടത്തിയ പോസ്റ്റ് കാര്‍ഡ് അയയ്ക്കല്‍ പ്രതിഷേധ പരിപാടിയില്‍ ജില്ല ട്രഷറര്‍ എഎച്ച് ഹരിഹരന്‍, വൈസ് പ്രസിഡന്റ് സാലിക്കോയ ,ജില്ല കമ്മിറ്റി മെമ്പര്‍ സി വിനോദ് കുമാര്‍, ഏരിയ സെക്രട്ടറി എം ഖമറുന്നീസ, ട്രഷറര്‍ കെ സുനന്ദ്, മെമ്പര്‍മാരായ സുനിഷ, മാഹിഭ, നസ്‌റിന്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post