NEWS UPDATE

6/recent/ticker-posts

സിബിഐ കൂട്ടിലടച്ച തത്തയല്ല, പട്ടിയാണ്: രൂക്ഷവിമർശനവുമായി എം.വി.ജയരാജന്‍

കണ്ണൂർ: സിബിഐ കൂട്ടിലടച്ച തത്തയല്ല, പട്ടിയാണെന്ന് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി എം.വി.ജയരാജൻ. യജമാനനെ കാണുമ്പോൾ സ്നേഹം പ്രകടിപ്പിക്കുകയും അല്ലാത്തവർക്ക് മുന്നിൽ കുരക്കുകയുമാണ് ചെയ്യുന്നത്.[www.malabarflash.com]

കിഫ്ബിയുടെ പണം വാങ്ങിയാണ് പ്രതിപക്ഷ നേതാവ് സ്വന്തം മണ്ഡലത്തില്‍ സ്കൂൾ നിർമിച്ചത്. എന്നിട്ടാണ് രമേശ് ചെന്നിത്തല കിഫ്ബി അഴിമതിയാണെന്ന് പറയുന്നതെന്നും ജയരാജൻ പറഞ്ഞു. കണ്ണൂർ സിറ്റിയിൽ കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ എൽഡിഎഫിന്റെ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.വി.ജയരാജൻ.

സ്വര്‍ണക്കടത്ത് അന്വേഷിക്കാന്‍ ഘോഷയാത്രയായി എത്തിയ അന്വേഷണ ഏജന്‍സികളുടെ ലക്ഷ്യം സര്‍ക്കാരിനെ അട്ടിമറിക്കുകയെന്നതാണെന്നു എ.വിജയരാഘവന്‍ പറഞ്ഞു. സിബിഐ, ഇഡി ഉള്‍പ്പെടെ സംസ്ഥാനത്ത് അന്വേഷണം നടത്തുന്ന ഏജന്‍സികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് എല്‍ഡിഎഫ് പ്രതിഷേധത്തില്‍ ഉയര്‍ന്നത്. 

സര്‍ക്കാരിന്‍റെ വികസനപദ്ധതികളെ തകര്‍ക്കാനാണ് അന്വേഷണ ഏജന്‍സികളുടെ ശ്രമമെന്നും യുഡിഎഫും ഇതിനു ഒത്താശ ചെയ്യുകയാണെന്നും എ.വിജയരാഘവന്‍ ആരോപിച്ചു. ഇഡിക്കും സിബിഐക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് എം.വി.ജയരാജന്‍റെ ഭാഗത്തുനിന്നുണ്ടായത്.

സംസ്ഥാനസര്‍ക്കാരിനെ പുകമറയ്ക്കുള്ളില്‍ നിര്‍ത്താനാണ് കേന്ദ്ര ഏജന്‍സികളുടെ ശ്രമമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വിമർശിച്ചു. സംസ്ഥാനത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് ലൈഫ് പദ്ധതിയുണ്ടാക്കിയതെന്നായിരുന്നു ജോസ് കെ.മാണിയുടെ പ്രതികരണം. മലപ്പുറത്ത് എം.വി. ശ്രേയാംസ് കുമാറും തിരുവല്ലയില്‍ മാത്യു ടി.തോമസും പ്രതിഷേധ സമരങ്ങള്‍ ഉദ്ഘാടനം ചെയ്തു.

Post a Comment

0 Comments