Top News

കാറില്‍ പ്രതിശ്രുത വരനോടൊപ്പം സഞ്ചരിക്കവെ ടെക്കി യുവതി അഞ്ജാതന്റെ വെടിയേറ്റു മരിച്ചു

ഗുരുഗ്രാം: പ്രതിശ്രുത വരനോടൊപ്പം കാറില്‍ സഞ്ചരിക്കവെ വെടിയേറ്റ് ടെക്കി യുവതി മരിച്ചു. ഗുരുഗ്രാമിലെ മള്‍ട്ടിനാഷണല്‍ കമ്പനിയിലെ ജീവനക്കാരിയായ ഛത്തീസ്ഗഢ് സ്വദേശി പൂജ ശര്‍മ(26)യാണ് മരിച്ചത്.[www.malabarflash.com]

ബൈക്കിലെത്തിയ യുവാവാണ് വെടിയുതിര്‍ത്തത്. റസ്റ്റോറന്റില്‍ ഒന്നിച്ച് ഭക്ഷണം കഴിച്ച് മടങ്ങവെയാണ് ആക്രമണമുണ്ടായത്.

തോക്ക് ചൂണ്ടി ചില്ലുകള്‍ താഴ്ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇരുവരും അതിന് തയ്യാറായില്ല. ഇതോടെ അക്രമികളിലൊരാള്‍ കാറിന്റെ മുന്‍വശത്ത് നിന്ന് പൂജയ്ക്ക് നേരേ വെടിയുതിര്‍ത്തു. ചില്ലുകള്‍ തകര്‍ത്ത് വെടിയുണ്ട പൂജയുടെ തലയില്‍ തുളച്ചുകയറുകയായിരുന്നു.

Post a Comment

Previous Post Next Post