NEWS UPDATE

6/recent/ticker-posts

ചെമ്പരിക്ക സ്വദേശി ദുബൈയില്‍ മരിച്ചു


മേല്‍പ്പറമ്പ: കീഴൂര്‍ ചെമ്പരിക്ക സ്വദേശിയും ഇപ്പോള്‍ കണ്ണൂര്‍ പറശ്ശിനിക്കടവില്‍ താമാസക്കാരനുമായ ചന്ദ്രശേഖരന്‍ (60) ദുബൈയില്‍ ചികിത്സയിലിരിക്കെ മരിച്ചു. കീഴൂരിലെ പരേതരായ അപ്പകുഞ്ഞിയുടേയും( റിട്ട. റെയില്‍വേ ജീവനക്കാരന്‍ ) ജാനകിയുടെയും മകനാണ്.[www.malabarflash.com]


നിര്‍മാണജോലികളുടെ മേല്‍നോട്ടക്കാരനായ ചന്ദ്രശേഖരന്‍ ഒരാഴ്ച മുന്‍പാണ് ജോലി സ്ഥലത്ത് ഹൃദയ സംബന്ധമായ അസുഖബാധിതനായത്. ആശുപത്രിയില്‍ ചികിത്സക്കിടെ കഴിഞ്ഞ ദിവസം മരണപ്പെടുകയായിരുന്നു.

ഭാര്യ: ഉഷ (കണ്ണൂര്‍ ധര്‍മ്മശാല), മക്കള്‍: മഞ്ജുള (സ്റ്റേറ്റ് ബാങ്ക് കണ്ണൂര്‍), മനീഷ് (വിദ്യാര്‍ഥി ).
സഹോദരങ്ങള്‍: മാധവി, ശാന്തകുമാരി, ചന്ദ്രിക, ബാലകൃഷ്ണന്‍. പരേതനനായ അനന്തന്‍.

മൃതദേഹം വെള്ളിയാഴ്ച രാവിലെ കണ്ണൂര്‍ വിമാനത്താവളം വഴി
നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Post a Comment

0 Comments