Top News

ശക്തി പ്രാപിച്ച് നിവാർ; തമിഴ്നാട്ടിൽ പരക്കെ മഴ, വെള്ളക്കെട്ട്, പൊതു അവധി പ്രഖ്യാപിച്ചു

ചെന്നൈ: നിവാർ ചുഴലിക്കാറ്റ് അടുത്ത 6 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ബുധനാഴ്ച രാത്രി 8 മുതൽ അർധരാത്രി വരെയാണ് നിവാർ തീരത്ത് ആഞ്ഞടിക്കാൻ സാധ്യതയുള്ളത്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ബുധനാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു.[www.malabarflash.com] 


ബുധനാഴ്ച രാത്രി 9 മുതൽ വ്യാഴാഴ്ച രാവിലെ 6 വരെ ഗതാഗതം നിരോധിച്ചു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കൂ. തമിഴ്നാട് മുഖ്യമന്ത്രിയും പുതുച്ചേരി മുഖ്യമന്ത്രിയും സ്ഥിതിഗതികൾ വിലയിരുത്തി. എല്ലാ സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

ചെന്നൈയില്‍നിന്നു മധുര ഭാഗത്തേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി. കപ്പലുകള്‍ സുരക്ഷിത മേഖലകളിലേക്കു മാറ്റി. തമിഴ്നാട്ടിൽ പരക്കെ മഴ പെയ്യുന്നുണ്ട്. ചെന്നൈയിൽ ശക്തമായ മഴയെത്തുടർന്ന് പല സ്ഥലങ്ങളിലും വെള്ളം കയറി.

Post a Comment

Previous Post Next Post