NEWS UPDATE

6/recent/ticker-posts

പാലക്കാട്ട് കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കേരളത്തിലും കോണ്‍ഗ്രസില്‍ രാജി തുടരുന്നു. കോണ്‍ഗ്രസ് പാലക്കാട് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ഇ നടരാജനാണ് ഏറ്റവുമൊടുവില്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്.[www.malabarflash.com]

സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. മുന്നാം വാര്‍ഡ് തിരഞ്ഞടുപ്പ് കമ്മിറ്റി ഓഫിസ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. സോണല്‍ സെക്രട്ടറി വി നടേശന്‍ അധ്യക്ഷത വഹിച്ചു.

Post a Comment

0 Comments