NEWS UPDATE

6/recent/ticker-posts

പോ​രാ​ട്ട ചി​ത്രം തെ​ളി​ഞ്ഞു; സംസ്ഥാനത്ത്​ 75,013 സ്ഥാനാർഥികൾ

തി​രു​വ​ന​ന്ത​പു​രം: മ​ഹാ​മാ​രി കാ​ല​മാ​ണെ​ങ്കി​ലും വീ​റും വാ​ശി​യും ഇ​തി​ന​കം പ്ര​ക​ട​മാ​യ ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പിെൻറ പോ​രാ​ട്ട ചി​ത്രം തെ​ളി​ഞ്ഞു. മ​ത്സ​ര​രം​ഗ​ത്ത്​ സം​സ്ഥാ​ന​ത്ത് 75,013 സ്ഥാ​നാ​ർ​ഥി​ക​ള്‍.[www.malabarflash.com]

നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക പി​ന്‍വ​ലി​ക്കാ​നു​ള്ള സ​മ​യം തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന്​ അ​വ​സാ​നി​ച്ച​പ്പോ​ള്‍ 14 ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് 1317 ഉം ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് 6,877 ഉം ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് 54,494 ഉം ​സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. 

മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ 10,339 ഉം ​ആ​റ് മു​നി​സി​പ്പ​ല്‍ കോ​ര്‍പ​റേ​ഷ​നു​ക​ളി​ല്‍ 1986ഉം ​സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ വെ​ബ്‌​സൈ​റ്റി​ല്‍ രാ​ത്രി ഒ​മ്പ​തു​വ​രെ ല​ഭ്യ​മാ​യ ക​ണ​ക്കു​ക​ളാ​ണ് ഇ​ത്. ക​ണ​ക്കി​ൽ മാ​റ്റം​വ​രു​മെ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

പ​ത്രി​ക പി​ൻ​വ​ലി​ക്ക​ൽ സ​മ​യം ക​ഴി​ഞ്ഞ​തോ​ടെ സ്വ​ത​ന്ത്ര​ർ​ക്ക് അ​ട​ക്കം ചി​ഹ്ന​ങ്ങ​ൾ അ​നു​വ​ദി​ച്ചു. ഇ​നി പ്ര​ചാ​ര​ണം പൊ​ടി​പാ​റും. 21900 വാ​ർ​ഡു​ക​ളി​ലേ​ക്ക് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 1.69 ല​ക്ഷം പേ​രാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്. ഇ​തി​ൽ 3500 ഒാ​ളം പ​ത്രി​ക​ക​ൾ ത​ള്ളി​യി​രു​ന്നു. ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്ത്.

1200 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 21900 വാ​ർ​ഡു​ക​ളു​ണ്ടെ​ങ്കി​ലും മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ഇ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ല്ല. 1199 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ 21865 വാ​ർ​ഡു​ക​ളി​ലാ​ണ് ഇ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ്. 941 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 15962 ഉം 152 ​ബ്ലോ​ക്കു​ക​ളി​ലാ​യി 2080 ഉം 14 ​ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 331 ഉം 86 ​ന​ഗ​ര​സ​ഭ​ക​ളി​ലാ​യി 3078 ഉം ​ആ​റ് കോ​ർ​പ​റേ​ഷ​നു​ക​ളി​ലാ​യി 414 ഉം ​വാ​ർ​ഡു​ക​ൾ/ ഡി​വി​ഷ​നു​ക​ളാ​ണു​ള്ള​ത്. ഡി​സം​ബ​ർ എ​ട്ട്, 10, 14 തീ​യ​തി​ക​ളി​ൽ മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് വോെ​ട്ട​ടു​പ്പ് ന​ട​ക്കു​ക. 16ന്​ ​വോെ​ട്ട​ണ്ണ​ൽ. 

Post a Comment

0 Comments