NEWS UPDATE

6/recent/ticker-posts

സ്‌നാപ്ഡ്രാഗൺ 750 ജി പ്രോസസറുമായി പുതിയ മോട്ടോ ജി 5 ജി

മോട്ടറോളയുടെ പുതിയ മോട്ടോ ജി 5 ജി സ്മാർട്ട്‌ഫോൺ സ്‌നാപ്ഡ്രാഗൺ 750 ജി പ്രോസസറുമായി അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കൂടാതെ ഈ ഹാൻഡ്സെറ്റിൻറെ പ്രധാന സവിശേഷതകളും ഇതോടൊപ്പം ചോർന്നു. പഞ്ച്-ഹോൾ ഡിസൈനുമായി മോട്ടോറോളയുടെ പുതിയ മോട്ടോ ജി 5 ജി വരുമെന്നാണ് പുതിയ റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്.[www.malabarflash.com]


മോട്ടറോള മോട്ടോ ജി 5 ജി 750 SoC യുമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോട്ടോ ജി 5 ജിയിൽ 60 ഹെർട്സ് റിഫ്രഷ് റേറ്റിനൊപ്പം 6.66 ഇഞ്ച് ഫുൾ എച്ച്ഡി + (1,080×2,400 പിക്‌സൽ) ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്ന് പുറത്തു വരുന്ന മറ്റു വാർത്തകൾ. 128 ജിബി സ്റ്റോറേജുള്ള 6 ജിബി റാമുമായാണ് ഈ സ്മാർട്ട്ഫോൺ വിപണിയിൽ വരുന്നത്.

48 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 2 മെഗാപിക്സൽ ടെർഷ്യറി സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഈ സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കുന്നത്. മുൻവശത്തായി മോട്ടറോള മോട്ടോ ജി 5 ജിയിൽ 16 മെഗാപിക്സൽ ക്യാമറ സെൻസറുമായി വരുന്നു. ഈ സ്മാർട്ട്ഫോണിന് ഗൂഗിൾ അസിസ്റ്റന്റ് ബട്ടണും ഉണ്ട്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിലുള്ളത്. ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിന് എൽഎഫ്‌സി സപ്പോർട്ടും വരുന്നു.

Post a Comment

0 Comments