Top News

ലോറിയില്‍ കടത്തുകയായിരുന്ന 120 കിലോ കഞ്ചാവ് പിടികൂടി

കോഴിക്കോട്: കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട. ലോറിയില്‍ കടത്താന്‍ ശ്രമിച്ച 120 കിലോ കഞ്ചാവ് സഹിതം യുവാവ് പിടിയില്‍. ലോറി ഡ്രൈവര്‍ തിരൂര്‍ സ്വദേശി പ്രദീപ് കുമാര്‍ (42) ആണ് പിടിയിലായത്. പന്തീരങ്കാവില്‍ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.[www.malabarflash.com]


ഒഡീഷയിലെ റായ്ഘട്ടില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചത്. കുടകില്‍ നിന്നും ചെന്നൈയിലേക്ക് ഇഞ്ചിയുമായി പോയ ലോറിയാണ് കഞ്ചാവ് കടത്തുന്നതിനായി ഉപയോഗിച്ചത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇത്രയും കഞ്ചാവ് പിടികൂടിയത്.

കുടകില്‍ നിന്നും ചെന്നൈയിലേക്ക് ഇഞ്ചിയുമായി പോയ ലോറി ചരക്കൊന്നുമില്ലാതെ തമിഴ്‌നാട് അതിര്‍ത്തി കടന്നവിവരം ലഭിച്ചതിനെതുടര്‍ന്ന് പോലീസ് നിരീക്ഷണം ഊര്‍ജ്ജിതമാക്കിയത്  ദിവസങ്ങളായി ലോറി ചരക്കെടുക്കാതെ കറങ്ങി നടന്നതാണ് പോലീസിന്റെ സംശയത്തിനിടയാക്കിയത്. 

ഡ്രൈവര്‍ ക്യാബിനിലായിരുന്നു 120 കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വിപണിയില്‍ ഇതിന് കോടികള്‍ വിലവരും.പന്തീരാങ്കാവ് ഇന്‍സ്‌പെക്ടര്‍ ബിജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്.

Post a Comment

Previous Post Next Post