NEWS UPDATE

6/recent/ticker-posts

താജുല്‍ ഉലമാ ഏഴാം ഉറൂസ് മുബാറക്ക് നവംബര്‍ 16ന്

എട്ടിക്കുളം: നവംബര്‍ 16 ന് നടക്കുന്ന താജുല്‍ ഉലമാ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരിയുടെ ഏഴാം ഉറൂസ് മുബാറക്കിന് ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി ബാഖവിയുടെ അദ്ധ്യക്ഷതയില്‍ നടന്ന സ്വാഗത സംഘം അന്തിമ രൂപം നല്‍കി.[www.malabarflash.com] 

സയ്യിദ് ഹാമിദ് ഇമ്പിച്ചി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച കണ്‍വെന്‍ഷന്‍ അബ്ദുല്‍ ഹകീം സഅദി തളിപ്പറമ്പ ഉദ്ഘാടനം ചെയ്തു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും സിറാജ് ഇരുവേരി നന്ദിയും പറഞ്ഞു.

രാവിലെ 9 മണിക്ക് താജുല്‍ ഉലമാ മഖ്ബറ സിയാറത്തിന് മുഹമ്മദ് കുഞ്ഞി ബാഖവി അഞ്ചാം പീഡിക നേതൃത്വം നല്‍കും. 9.30ന് സയ്യിദ് ഹാമിദ് ഇമ്പിച്ചി തങ്ങള്‍ അല്‍ ബുഖാരി പതാക ഉയര്‍ത്തും. 10 മണിക്ക് നടക്കുന്ന താജുല്‍ ഉലമാ മൗലിദ് മജ്‌ലിസ് സയ്യിദ് അത്വാഉള്ള തങ്ങള്‍ മഞ്ചേശ്വരത്തിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. 11 മണിക്ക് ആരംഭിക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ സംഗമത്തിന് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരി കുറ നേതൃത്വം നല്‍കും.

വൈകീട്ട് 4.30ന് ഓണ്‍ലൈനിലൂടെ സമാപന പ്രാര്‍ത്ഥനാ സംഗമം നടക്കും. സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന പരിപാടി സമസ്ത പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അദ്ധ്യക്ഷത വഹിക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണവും സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി അനുസ്മരണ പ്രഭാഷണവും നടത്തും. എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ അനുഗ്രഹ പ്രഭാഷണം നിര്‍വ്വഹിക്കും. 

പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, അബ്ദുല്‍ ഖാദിര്‍ മദനി കല്‍ത്തറ, ബാദുഷ സഖാഫി ആലപ്പുഴ, അബദുല്‍ ലതീഫ് സഅദി പഴശ്ശി, റാഷിദ് ബുഖാരി, വൈ അബ്ദുല്ല കുഞ്ഞി ഹാജി യേനപ്പോയ തുടങ്ങിയവര്‍ പ്രസംഗിക്കും.

Post a Comment

0 Comments