NEWS UPDATE

6/recent/ticker-posts

വിജയാഘോഷത്തിനിടെ ബിഹാറിൽ ബി.ജെ.പി അനുയായികൾ പള്ളി തകർത്തു; അഞ്ചുപേർക്ക്​ പരിക്ക്

\പറ്റ്​ന: ബിഹാറിൽ കിഴക്കൻ ചമ്പാരനിലെ ജാമുവ ഗ്രാമത്തിൽ തെരഞ്ഞെടുപ്പ്​ വിജയ ഘോഷയാത്രക്കിടെ ബി.ജെ.പി അനുയായികൾ പള്ളി നശിപ്പിച്ചതായി പരാതി. പള്ളിക്കുള്ളിൽ മഗ്‌രിബ് പ്രാർഥന നടത്തുകയായിരുന്ന അഞ്ചുപേർക്ക് സാരമായി പരിക്കേറ്റു. മൂന്നുപേർക്ക് തലയ്ക്കാണ്​ പരിക്കേറ്റത്​. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.[www.malabarflash.com]

പ്രദേശത്തുണ്ടായിരുന്ന നിരവധി വാഹനങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്​. പള്ളിയിലുണ്ടായിരുന്ന വസ്​തുവകകൾ അക്രമിസംഘം മോഷ്​ടിച്ചുകൊണ്ടുപോയി. പള്ളിയുടെ മൈക്കും രണ്ട് കവാടങ്ങളും തകർത്തു.

ജാമുവയിൽ 20-25 മുസ്​ലിം കുടുംബങ്ങൾ മാത്രമാണ്​ താമസിക്കുന്നത്​. മറ്റു സമുദായത്തിൽപെട്ട 500 കുടുംബങ്ങളും ഇവിടെയുണ്ട്​. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ജാമുവ ഉൾ​െപ്പടുന്ന ധാക്ക മണ്ഡലത്തിൽ ബിജെപി നേതാവ് പവൻ കുമാർ ജയ്‌സ്വാളാണ്​ വിജയിച്ചത്​. നിയമസഭാ തെരഞ്ഞെടുപ്പിൽ പവൻ ജയ്‌സ്വാളി​െൻറ വിജയം ആഘോഷിക്കാനായി 500 ഓളം പേരുടെ ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു. മഗ്‌രിബ് നമസ്​കാരത്തിനിടെ ഇവർ പള്ളിക്ക് കല്ലെറിയുകയായിരുന്നെന്ന്​ പള്ളി പരിപാലകൻ മസ്ഹർ ആലം 'ദ വയറി'നോട്​ പറഞ്ഞു. 'പള്ളിയുടെ അടുത്തെത്തിയപ്പോൾ അവർ കല്ലെറിയാൻ തുടങ്ങി. പള്ളിയുടെ കവാടങ്ങളും മൈക്കും തകർത്തു. പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന പള്ളിയാണ് തകർക്കപ്പെട്ടത്​. ഇത്​ നിങ്ങളുടെ രാജ്യമല്ലെന്നും ഉടൻ ഇവിടം വിട്ടുപോകണമെന്നും അക്രമിസംഘം വിളിച്ചുപറഞ്ഞതായും അദ്ദേഹം പറഞ്ഞു.

പ്രദേശത്തെ മുസ്​ലിം കുടുംബങ്ങൾ ഇപ്പോൾ ഭയപ്പാടിലാണ്​. പക്ഷേ, അധികാരികൾ ഞങ്ങളോട്​ ഒപ്പമുണ്ടെന്നും ആരെയും ഉപദ്രവിക്കാൻ അനുവദിക്കില്ലെന്നും ഉറപ്പ് നൽകിയിട്ടുണ്ടെന്നും ആലം കൂട്ടിച്ചേർത്തു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്ന് പൊലീസ്​ സ്റ്റേഷൻ ഹൗസ് ഓഫീസർ അഭയ് കുമാർ പറഞ്ഞു. കേസിൽ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്​. രണ്ടുപേരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം പറഞ്ഞു."

Post a Comment

0 Comments