NEWS UPDATE

6/recent/ticker-posts

ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ അനുസ്മരണ ചടങ്ങിനിടെ ജിദ്ദയില്‍ സ്‌ഫോടനം

ജിദ്ദ: ജിദ്ദയില്‍ ഫ്രഞ്ച് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങില്‍ സ്ഫോടനം. നാലു പേര്‍ക്ക് പരിക്കേറ്റു. ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് അപകടം. പരിക്കേറ്റവരില്‍ ഒരാള്‍ ഗ്രീസ് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനും മറ്റൊരാള്‍ സൗദി സുരക്ഷാ ഉദ്യോഗസ്ഥനുമാണ്.[www.malabarflash.com]


ജിദ്ദയിലെ ബലദില്‍ ഫ്രഞ്ച് പൗരന്മാരടക്കമുള്ള ഇതര മതസ്ഥര്‍ക്കുള്ള ശ്മശാനത്തില്‍ ഒന്നാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ അനുസ്മരണം നടന്ന ചടങ്ങിനിടെയാണ് ഗ്രനേഡ് സ്ഫോടനം നടന്നത്.

ഗ്രീസ്, ബ്രിട്ടന്‍, ഇറ്റലി എന്നിവിടങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥന്മാരും ചടങ്ങിലുണ്ടായിരുന്നു. ആക്രമണത്തെ ഫ്രാന്‍സ് വിദേശ കാര്യ മന്ത്രാലയം അപലപിച്ചു.

ആക്രമണം നടന്ന സ്മശാനം സൗദി സുരക്ഷാസേന അടച്ചിട്ടുണ്ട്. ശ്മശാനത്തിന് ചുറ്റുമുള്ള സ്ഥലം ഇപ്പോള്‍ സുരക്ഷാവലയത്തിലാണ്. സംഭവത്തെ തീവ്രവാദികളുടെ 'ഭീരുത്വം'' എന്നാണ് മക്ക മേഖല അധികൃതര്‍ വിശേഷിപ്പിച്ചത്.

Post a Comment

0 Comments