കോഴിക്കോട്: സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും ഐക്യത്തിന്റെയും നബിസന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നബിദിന പരിപാടികള്‍ എല്ലാ സ്ഥലങ്ങളിലും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു സംഘടിപ്പിക്കണമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവനയില്‍ പറഞ്ഞു.[www.malabarflash.com]
മനുഷ്യര്‍ തമ്മില്‍ പരസ്പരം മനസ്സിലാക്കുകയും സഹായിക്കുകയും ചെയ്യേണ്ട ഘട്ടമാണിത്. കോവിഡ് പലരുടെയും ജീവിതത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നമുക്ക് ചുറ്റുമുള്ളവരുടെ വിഷമങ്ങള്‍ മനസ്സിലാക്കി, സാധിക്കുന്ന വിധത്തില്‍ സഹായം എത്തിക്കാന്‍ സാധിക്കണം.
മുഹമ്മദ് നബി (സ്വ )പഠിപ്പിച്ചത് മനുഷ്യര്‍ക്കും മറ്റെല്ലാ ജീവജാലങ്ങള്‍ക്കും സഹായം ചെയ്യാനും കരുണാര്‍ദ്രമായ മനസ്സിന് ഉടമകളാവാനുമാണ്.
മുഹമ്മദ് നബി (സ്വ )പഠിപ്പിച്ചത് മനുഷ്യര്‍ക്കും മറ്റെല്ലാ ജീവജാലങ്ങള്‍ക്കും സഹായം ചെയ്യാനും കരുണാര്‍ദ്രമായ മനസ്സിന് ഉടമകളാവാനുമാണ്.
ഓണ്‍ലൈനിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി ആള്‍ക്കൂട്ടങ്ങള്‍ പരിമിതമാക്കി മൗലിദുകളും നബിസ്‌നേഹ ഗാനങ്ങളും, പ്രവാചക അപദാനങ്ങളും പാടുകയും പറയുകയും വേണം. കാന്തപുരം പറഞ്ഞു.
Post a Comment