Top News

പാലത്തിൽ നിന്ന് പുഴയിൽ ചാടിയ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: അത്തോളി കുനിയിൽക്കടവ് പാലത്തിൽ നിന്ന് പുഴയിൽ ചാടിയ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. തിരുവങ്ങൂർ കുളൂർ ഹൗസിൽ 39-കാരിയായ രേഖ രാജുവിനെയാണ് ചൊവ്വാഴ്ച പുഴയിൽ കാണാതായത്.[www.malabarflash.com]

സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു ഇവർ. കൊയിലാണ്ടി ഫയർ ആന്റ് റെസ്ക്യുവും കോരപ്പുഴ സ്പൈമോക്ക് ടീമും നടത്തിയ തിരച്ചിലിൽ ബുധനാഴ്ച ഒന്നേകാലോടെയാണ് പാലത്തിന്റെ അഞ്ചാം തൂണിന് സമീപം കണ്ടെത്തിയത്.

മൃതദേഹം കൊയിലാണ്ടി ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭർത്താവ് കുളൂർ രാജു. തിരുവങ്ങൂരിൽ ഹയർ ഗുഡ്സ് സ്ഥാപനം നടത്തുകയാണ്. ഏക മകൻ യദു വെസ്റ്റ് ഹിൽ പോളിടെക്നിക് ഒന്നാം വർഷ വിദ്യാർത്ഥിയാണ്.

Post a Comment

Previous Post Next Post