Top News

ഡിസംബറില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി യാഹു

ഇന്റര്‍നെറ്റ് വ്യവസായ രംഗത്ത് 19 വര്‍ഷം പഴക്കമുള്ള യാഹൂ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. അമേരിക്കന്‍ വെബ് സര്‍വീസ് കമ്പനിയായ യാഹൂവിന് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഉപഭോക്താക്കള്‍ ഇല്ലാത്തതാണ് ബിസിനസില്‍ നിന്ന് പിന്മാറാന്‍ കാരണം.[www.malabarflash.com]

2020 ഡിസംബര്‍ 15ന് അടച്ചുപൂട്ടുമെന്ന് യാഹൂ അറിയിച്ചു. ഡിസംബര്‍ 15 മുതല്‍ ഉപയോക്താക്കള്‍ക്ക് ഇനി പുതിയ ഗ്രൂപ്പുകള്‍ ഉണ്ടാക്കാനോ ഗ്രൂപ്പുകളില്‍ നിന്ന് മെയിലുകള്‍ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയില്ല.

യാഹൂ ഗ്രൂപ്പ് 2001ല്‍ ആണ് സേവനം ആരംഭിച്ചത്. എന്നാല്‍ പിന്നീട് ഗൂഗിള്‍, ഫേസ്ബുക്ക് തുടങ്ങിയ വമ്പന്‍മാരോട് മത്സരിക്കാന്‍ കഴിയാതെ വന്നു. യു.എസ് വയര്‍ലെസ് സേവനദാതാക്കളായ വെറിസോണ്‍ 480 കോടി ഡോളറിന് ഏറ്റെടുത്തെങ്കിലും യാഹുവിന് ഉപയോക്താക്കള്‍ കുറഞ്ഞിരുന്നു.

Post a Comment

Previous Post Next Post