സ്വന്തമായി വികസിപ്പിച്ചെടുത്ത 5ജി സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ച് ജിയോ. സെക്കന്‍ഡില്‍ ഒരു ജിബി ഡാറ്റ കൈമാറുന്നത്ര വേഗതയിലുള്ള അഞ്ചാം തലമുറ റേഡിയോ ആക്സസ് നെറ്റ്വര്‍ക്ക് വികസിപ്പിച്ചെടുത്ത് പരീക്ഷിച്ച് വിജയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.[www.malabarflash.com]
റിലയന്‍സ് ഗ്രൂപ്പിന്റെ ഈ വര്‍ഷത്തെ വാര്‍ഷിക ജനറല്‍ മീറ്റിംഗില്‍ ചെയര്‍മാന്‍ മുകേഷ് അംബാനി, പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ചെടുക്കുന്ന 5ജി നെറ്റ്വര്‍ക്കിനെ കുറിച്ച് സൂചിപ്പിച്ചിരുന്നു.
യുഎസ് ആസ്ഥാനമായുള്ള ക്വാല്‍കോം വെഞ്ചേഴ്സിന്റെ സഹായത്തോടെയാണിത്. അടുത്തിടെ 730 കോടി രൂപ ജിയോ പ്ലാറ്റ്ഫോമില്‍ നിക്ഷേപിച്ച് ഈ സ്ഥാപനം 0.15 ശതമാനം ഓഹരി സ്വന്തമാക്കിയിരുന്നു.
0 Comments