ഓപ്പോ എ 33 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി. 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള ഈ വേരിയന്റാണ് ഈ സ്മാര്‍ട്‌ഫോണ്‍. ഓപ്പോ എ 33 മൂണ്‍ലൈറ്റ് ബ്ലാക്ക്, മിന്റ് ക്രീം എന്നീ രണ്ട് കളര്‍ വേരിയന്റുകളില്‍ ലഭ്യമാണ്. ഈ സ്മാര്‍ട്ട്‌ഫോണ്‍ ഫ്‌ലിപ്പ്കാര്‍ട്ട്, മെയിന്‍ലൈന്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ വഴി വില്‍പ്പനയ്ക്ക് എത്തിക്കും.[www.malabarflash.com]
ഓപ്പോ എ 33 വാങ്ങുമ്പോള്‍ 40,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്ന പേടിഎം ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ്. കൊട്ടക് ബാങ്ക് (ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ / ഡെബിറ്റ് കാര്‍ഡ് ഇഎംഐ), ആര്‍ബിഎല്‍ ബാങ്ക് (ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ, നോണ്‍ ഇഎംഐ), ബാങ്ക് ഓഫ് ബറോഡ (ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ), ഫെഡറല്‍ ബാങ്ക് (ഡെബിറ്റ് കാര്‍ഡ് ഇഎംഐ) തുടങ്ങിയവയില്‍ നിന്നും അഞ്ച് ശതമാനം ക്യാഷ്ബാക്ക് ഉപയോക്താക്കള്‍ക്ക് ലഭിക്കും.
ഒരു ബജറ്റ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണാണ് ഓപ്പോ എ 33. 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേയാണ് ഈ സ്മാര്‍ട്‌ഫോണിന്റെ പ്രധാന സവിശേഷത. 720 പിക്സല്‍ റെസല്യൂഷനോടു കൂടിയ 6.5 ഇഞ്ച് അളക്കുന്ന ഡിസ്പ്ലേയാണ് ഓപ്പോ എ 33ക്ക് ലഭിക്കുന്നത്. ഡിസ്‌പ്ലേയില്‍ 8 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറ പഞ്ച്-ഹോള്‍ കട്ട്ഔട്ടില്‍ വരുന്നു. ഫോട്ടോഗ്രാഫിക്കായി ഒരു ട്രിപ്പിള്‍ ക്യാമറ സെറ്റപ്പ് വരുന്നു. പ്രധാന ക്യാമറയില്‍ 13 മെഗാപിക്‌സല്‍ സെന്‍സറാണ് വരുന്നത്. സെക്കന്‍ഡറി ക്യാമറ 2 മെഗാപിക്‌സല്‍ സെന്‍സറുള്ള മാക്രോ ക്യാമറയാണ്. മൂന്നാമത്തെത് 2 മെഗാപിക്‌സലില്‍ വരുന്ന ഡെപ്ത് ക്യാമറയാണ്.
3 ജിബി റാമും 32 ജിബി സ്റ്റോറേജുമായി ജോടിയാക്കിയ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 460 ചിപ്സെറ്റാണ് എ 33ക്ക് മികച്ച പ്രവര്‍ത്തക്ഷമത നല്‍കുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് വഴി സ്റ്റോറേജ് 256 ജിബിയായി വികസിപ്പിക്കാന്‍ കഴിയും. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള കളര്‍ഒഎസ് 7.2 ല്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നു. 5,000 എംഎഎച്ച് ബാറ്ററിയാണ് ഓപ്പോ ഉപയോഗിക്കുന്നത്. ഡ്യുവല്‍ സ്പീക്കര്‍ സിസ്റ്റം, യുഎസ്ബി-സി പോര്‍ട്ട്, റിയര്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ബ്ലൂടൂത്ത് 5.0 എന്നിവയാണ് എ 33 ലെ മറ്റ് പ്രധാന സവിശേഷതകള്‍.
0 Comments