കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ഷാർജയിൽ നിന്നെത്തിയ യാത്രക്കാരിയിൽനിന്നും 46 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. പയ്യോളി സ്വദേശിനിയായ യുവതിയിൽനിന്നാണ് വ്യാഴാഴ്ച രാവിലെ സ്വർണം പിടികൂടിയത്.[www.malabarflash.com]
കഴിഞ്ഞദിവസം കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് 70 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു. ശരീരത്തിനകത്ത് ക്യാപ്സ്യൂൾ രൂപത്തിലും അടിവസ്ത്രത്തിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ കോഴിക്കോട്, മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു.
0 Comments