NEWS UPDATE

6/recent/ticker-posts

മന്ത്രി ഇ.പി.ജയരാജന് കോവിഡ്; രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രി

കണ്ണൂർ: മന്ത്രി ഇ പി ജയരാജന് കോവിഡ് സ്ഥിരീകരിച്ചു.മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ജയരാജൻ. കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെ ആണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്.[www.malabarflash.com]

നേരത്തെ രോഗം സ്ഥിരീകരിച്ച സംസ്ഥാന ധനമന്ത്രി ഡോ തോമസ് ഐസക്കിനൊപ്പം സിപിഎം സെക്രട്ടറിയേറ്റിൽ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ നിരീക്ഷണത്തിൽ പ്രവേശിച്ചതായിരുന്നു. 

വ്യാഴാഴ്ച ഡോക്ടർമാർ വീട്ടിലെത്തി ശ്രവ പരിശോധന നടത്തി. ഇ പി ജയരാജന് നിലവിൽ രോഗലക്ഷണങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഇല്ല.

Post a Comment

0 Comments