Top News

പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസ്; പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും

കോഴിക്കോട്: പ്രണായാഭ്യർത്ഥന നിരസിച്ച യുവതിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും. കോഴിക്കോട് കരിവിശ്ശേരി സ്വദേശി മുകേഷിനെയാണ് ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. പിഴത്തുകയായ അമ്പതിനായിരം രൂപ പരാതിക്കാരിക്ക് നൽകണം എന്നാണ് കോടതി വിധി.[www.malabarflash.com]


2018 മെയ് 10 നാണ് ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കരുവിശ്ശേരി സ്വദേശിനിയായ യുവതി വീട്ടിൽ നിന്ന് ട്യൂഷൻ സെന്‍ററിലേക്ക് പോകും വഴിയായിരുന്നു ആക്രമണം. യുവതിയുടെ ഇരുചക്രവാഹനം തടഞ്ഞുനിർത്തി മുകേഷ് കുപ്പി കൊണ്ട് തലയ്ക്കടിച്ചു. പൊട്ടിയ കുപ്പികൊണ്ട് യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു. പ്രണയാഭ്യർത്ഥന നിരസിച്ചതിനാണ് ആക്രമിച്ചതെന്ന് മുകേഷ് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. 

ആക്രമണത്തിന് ശേഷം ഒളിവിൽ പോയ മുകേഷ് രണ്ട് മാസത്തിന് ശേഷം കോടതിയിൽ കീഴടങ്ങി. വധശ്രമം, മാരകമായി പരിക്കേൽപ്പിൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമായിരുന്നു കേസ്. ഓരോ വകുപ്പുകളിലും പ്രത്യേകം ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ഒരുമിച്ച് പത്ത് വർഷം അനുഭവിച്ചാൽ മതി.

Post a Comment

Previous Post Next Post