NEWS UPDATE

6/recent/ticker-posts

Header Ads Widget

ads header

കാസര്‍കോട് ഒരു കോവിഡ് മരണം കൂടി; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ബേക്കലിലെ യുവാവാണ് മരിച്ചത്

ബേക്കല്‍:  കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരണപ്പെട്ടു. ബേക്കല്‍ ഇല്ല്യാസ് നഗര്‍ സ്വദേശി മര്‍ഹാ മഹലിലെ മുനവ്വര്‍ റഹ്മാന്‍ (22) ആണ് വെളളിയാഴ്ച മരണപ്പെട്ടത്.[www.malabarflash.com] 

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ആഗസ്ത് 18 നാണ് യുവാവിന് കോവിഡ് സ്ഥിരീകരിച്ചത്. രക്താര്‍ബുദത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. 

കൂടാതെ ന്യൂമോണിയയും ബാധിച്ചിരുന്നു. രണ്ടുദിവസമായി അസുഖം മൂര്‍ഛിച്ച അവസ്ഥയിലായിരുന്നു. 

ബേക്കലിലെ അബ്ദുല്‍ മുനീറിന്റെയും സാഹിറയുടേയും മകനായിരുന്നു. ഭാര്യ. : ഫൈഹ (കോഴിക്കോട്.)
കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ബേക്കല്‍ ഇല്യാസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറക്കം നടക്കും. 

ഇതോടെ കാസറകോട് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 43 ആയി.

Post a Comment

0 Comments