Top News

ഖത്തറില്‍ ബസ്സുകളും മെട്രോയും ചൊവ്വാഴ്ച മുതല്‍ ഓടിത്തുടങ്ങും

ദോഹ: ഖത്തറിലെ പൊതുഗതാഗത സേവനങ്ങളായ ബസ്സുകളും മെട്രോ ട്രെയ്നുകളും ചൊവ്വാഴ്ച്ച മുതല്‍ സര്‍വീസ് ആരംഭിക്കും. കോവിഡ് നിയന്ത്രണം നീക്കുന്നതിന്റെ നാലാം ഘട്ടം ആരംഭിക്കുന്ന സപ്തംബര്‍ 1 മുതലാണ് പൊതുഗതാഗതവും പ്രവര്‍ത്തനസജ്ജമാവുന്നത്.[www.malabarflash.com]
മെട്രോ ബോഗികളിലും ബസ്സുകളിലും മൊത്തം ഉള്‍ക്കൊള്ളാവുന്നതിന്റെ 30 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കൂ. സര്‍വീസുകള്‍ സാധാരണ സമയങ്ങളില്‍ തന്നെയായിരിക്കും. ആഴ്ച്ചതോറും സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍നടപടികള്‍ സ്വീകരിക്കും.ജീവനക്കാര്‍ക്ക് മുഴുവന്‍ കോവിഡ് ടെസ്റ്റ് നടത്തി രോഗമില്ലെന്ന് ഉറപ്പാക്കാന്‍ ഗതാഗത മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

യാത്രക്കാര്‍ കോവിഡ് നിയന്ത്രണം പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിക്കും. പ്രായമായവര്‍, ഗര്‍ഭിണികള്‍ ഉള്‍പ്പെടെ കോവിഡ് ഗുരുതര പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയുള്ളവര്‍ പൊതുഗതാഗതം ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കും.

ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവരെ മാത്രമേ ബസ്സിലും മെട്രോയിലും കയറ്റൂ. മാസ്‌ക് നിര്‍ബന്ധമാണ്. വാഹനത്തില്‍ കയറും മുമ്പ് ശരീര താപനില പരിശോധിക്കും. 38 ഡിഗ്രിയില്‍ കൂടുതലുള്ളവരെ യാത്രചെയ്യാന്‍ അനുവദിക്കില്ല.

Post a Comment

Previous Post Next Post